ad
Deshabhimani

താമരശേരി ചുരത്തിൽ മരങ്ങൾ മുറിച്ചുനീക്കൽ തുടരുന്നു

താമരശേരി ചുരത്തിൽ അപകടഭീഷണിയായ മരങ്ങൾ മുറിച്ചുനീക്കുന്നു

താമരശേരി ചുരത്തിൽ അപകടഭീഷണിയായ മരങ്ങൾ മുറിച്ചുനീക്കുന്നു

വെബ് ഡെസ്ക്

Published on Jul 23, 2026, 01:43 AM | 1 min read

താമരശേരി താമരശേരി ചുരത്തിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുന്ന നടപടി തുടരുന്നു. വർഷങ്ങളായി അപകടഭീഷണിയുയർത്തിയിരുന്ന ജീർണിച്ച മരങ്ങളും റോഡിലേക്ക് വീഴാനാഞ്ഞ്‌ നിൽക്കുന്ന മരക്കൊമ്പുകളും ചൊവ്വാഴ്‌ചയാണ്‌ വെട്ടിമാറ്റി തുടങ്ങിയത്‌. ചൊവ്വാഴ്‌ച നിർത്തിവച്ച പ്രവൃത്തി ബുധൻ രാവിലെ ഒമ്പതുമുതൽ പുനരാരംഭിച്ചു. പ്രത്യേക ക്രെയിനും മറ്റും ഉപയോഗിച്ചാണ് മരങ്ങൾ നീക്കംചെയ്യുന്നത്. വ്യൂ പോയിന്റുമുതൽ എട്ടാംവളവിനുസമീപംവരെയുള്ള മരങ്ങളും കൊമ്പുകളുമാണ് വെട്ടിമാറ്റിയത്. വനപാലകരുടെയും തൊഴിലാളികളുടെയും നേതൃത്വത്തിലായിരുന്നു പ്രവൃത്തി. ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തരും പങ്കാളികളായി. മരങ്ങൾ മുറിക്കുന്ന സമയങ്ങളിൽ ഗതാഗതം നിർത്തിവച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home