Deshabhimani

ഫാൻസിലെ പ്രക്ഷോഭം: 'കുടിയേറ്റക്കാരെ നാടുകടത്തണം'; വിദ്വേഷ പ്രസ്താവനയുമായി ട്രംപ്

Trump
വെബ് ഡെസ്ക്

Published on Oct 20, 2026, 06:38 AM | 1 min read

പാരീസ്: ഫ്രാൻസിൽ ഉയർന്ന ജീവിതച്ചെലവിനും തൊഴിലില്ലായ്മയ്ക്കുമെതിരെ ജനങ്ങൾ നടത്തുന്ന ശക്തമായ പ്രക്ഷോഭങ്ങളെ വർഗീയവൽക്കരിച്ച് മുതലെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിർത്തികൾ അടയ്ക്കണമെന്നും കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തണമെന്നുമാണ് ട്രംപിന്റെ ആവശ്യം.


ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റം, പൊതുസേവനങ്ങളിലെ തകർച്ച എന്നിവയ്‌ക്കെതിരെ തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെയുള്ള ജനങ്ങൾ തെരുവിലിറങ്ങിയപ്പോഴാണ്, ഫ്രാൻസ് പൂർണ തകർച്ചയിലെത്തിയതെന്നും ഇതിന് കാരണം കുടിയേറ്റക്കാരാണെന്നും ഉള്ള വിദ്വേഷ പ്രസ്താവനയുമായി ട്രംപ് എത്തിയത്.


ഫ്രാൻസിൽ വ്യാപകമാകുന്ന പ്രക്ഷോഭങ്ങളെ നേരിടാൻ രാജ്യത്തുടനീളം കർഫ്യൂകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ ഫ്രഞ്ച് സർക്കാർ, ആയിരക്കണക്കിന് ആളുകളെയാണ് ഇതിനോടകം അറസ്റ്റ് ചെയ്തത്. ശനിയാഴ്ചത്തെ അക്രമസംഭവങ്ങളിൽ അറസ്റ്റിലായവരുടെ എണ്ണം 2,400 കടന്നു. പൊലീസിന് "നിയന്ത്രണം നഷ്ടപ്പെട്ടു" എന്ന് ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് സമ്മതിച്ചു.


മന്ത്രി രാജിസന്നദ്ധത പ്രകടിപ്പിച്ചെങ്കിലും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തള്ളി. അക്രമസംഭവങ്ങൾ മുൻകൂട്ടി കാണുന്നതിലും ഇന്റലിജൻസ് സംവിധാനത്തിലും "വീഴ്ചകൾ" സംഭവിച്ചതായി മാക്രോൺ സമ്മതിച്ചു. പ്രക്ഷോഭങ്ങൾ തുടരുന്നതിനാൽ വ്യാപാര സമുച്ചയങ്ങൾ സംരക്ഷിക്കാൻ നഗരങ്ങളിൽ "ഭാഗിക" കർഫ്യൂ ഏർപ്പെടുത്താൻ പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു നിർദേശിച്ചു. പ്രക്ഷോഭം കനത്തതോടെ സാമ്പത്തിക മേഖലയിലും ഫ്രാൻസിന് കനത്ത തിരിച്ചടിയുണ്ടായി. ബോണ്ട്, ഓഹരി വിപണികൾ വൻ തകർച്ച നേരിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home