കുട്ടികളുടെ സമ്മേളനത്തിന് നാരായണിയുടെ സ്നേഹസമ്മാനം

നീലേശ്വരം പാലായിയിൽ നടക്കുന്ന ബാലസംഘം സംസ്ഥാന സമ്മേളന നടത്തിപ്പിനായുള്ള ധനസമാഹരണത്തിന് ആടിനെ സംഭാവന നൽകി വീട്ടമ്മ. മടിക്കൈ പുളിക്കാൽ കുണ്ടേൻമൂലയിലെ തളിയത്ത് പി കെ നാരായണിയാണ് സമ്മേളന പ്രചാരണത്തിന് ആവേശം പകർന്ന് തന്റെ ആടിനെ നൽകിയത്. സംഘാടക സമിതി ചെയർമാൻ എം രാജഗോപാലനും കൺവീനർ എം രാജനും കമ്മിറ്റിയംഗങ്ങളും ബാലസംഘം പ്രവർത്തകരും ചേർന്ന് നാരായണിയുടെ വീട്ടിലെത്തി ആടിനെ ഏറ്റുവാങ്ങി. നവംബർ 27, 28, 29 തീയതികളിലാണ് സമ്മേളനം. സമ്മേളനത്തെ വരവേൽക്കാൻ പാലായിയിൽ ഒരുക്കം തുടങ്ങി. നീലേശ്വരം ഏരിയയിലെ വില്ലേജ്, യൂണിറ്റ് തലങ്ങളിൽ വിപുലമായ സംഘാടക സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഊർജിതമാക്കി. കൊടിതോരണങ്ങളും ചുവരെഴുത്തുകളും പ്രദേശത്ത് സജീവമായിത്തുടങ്ങി.








0 comments