Deshabhimani

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ; നടപടി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റേത്

Cristiano Ronaldo
വെബ് ഡെസ്ക്

Published on Oct 20, 2026, 06:21 AM | 1 min read

ലിസ്ബൺ: ടീമിലെ തന്റെ റോളിനെച്ചൊല്ലി മുഖ്യ പരിശീലകൻ ജോർജ് ജെസസുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് ദേശീയ ടീം ക്യാമ്പ് വിട്ട പോർച്ചുഗൽ താരം ക്രിസ്ത്യാനോ റൊണാൾഡോയെ പോർച്ചുഗീസ് 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്ത് ഫുട്ബോൾ ഫെഡറേഷൻ. താരത്തിന് 30 ദിവസത്തെ സസ്പെൻഷനും 255 യൂറോ പിഴയും ചുമത്തിയതായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.


സെപ്റ്റംബർ 27-ന് നോർവേയ്‌ക്കെതിരായ മത്സരത്തിൽ വാം-അപ്പ് നടത്തിയിട്ടും സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറക്കാത്തതാണ് തർക്കത്തിന് കാരണം. കൂടാതെ, ഈ വിഷയത്തിൽ മാധ്യമങ്ങളോട് വിശദീകരണം നൽകാമെന്ന് പരിശീലകൻ ജോർജ് ജെസ്യൂസ് നൽകിയ ഉറപ്പ് പാലിക്കാത്തതും 41-കാരനായ താരത്തെ പ്രകോപിപ്പിച്ചു. ഇതിനെത്തുടർന്നാണ് റൊണാൾഡോ ക്യാമ്പ് വിട്ട് നാട്ടിലേക്ക് മടങ്ങിയത്.


സെപ്റ്റംബർ 30 മുതൽ വിലക്ക് ബാധകമാക്കിയതിനാൽ അടുത്ത ഫിഫ വിൻഡോയിലെ മത്സരങ്ങൾ റൊണാൾഡോയ്ക്ക് നഷ്ടമാകില്ല. നേഷൻസ് ലീഗിൽ നവംബർ 14-നാണ് ഡെൻമാർക്കിനെതിരെയുള്ള പോർച്ചുഗലിന്റെ അടുത്ത മത്സരം. സൗദി ക്ലബ്ബായ അൽ നസറിനായി കളിക്കുന്ന റൊണാൾഡോയ്ക്ക് പ്രതിദിനം അഞ്ചര ലക്ഷം യൂറോയിൽ അധികമാണ് പ്രതിഫലം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home