രക്ഷാപ്രവർത്തനങ്ങൾക്ക് ഇനി
രക്ഷാപ്രവർത്തനങ്ങൾക്ക് ഇനി ‘ചുമട്ടുകാരുടെ സൈന്യം’

ഹെഡ്‌ലോഡ് വര്‍ക്കേഴ്സ് യൂണിയന്റെ സന്നദ്ധ പ്രവര്‍ത്തകരായ റെഡ് ബ്രിഗേഡ് അംഗങ്ങള്‍
സ്വന്തം ലേഖകൻ കോഴിക്കോട് തൊഴിലാളിവർഗ പോരാട്ടത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണിൽ ജീവൻരക്ഷാ സേനയുമായി ചുമട്ടുതൊഴിലാളികൾ. കോഴിക്കോട് ഡിസ്‌ട്രിക്ട് ഹെഡ്‌ലോഡ് വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിലാണ് ‘ചുമട്ടുകാരുടെ സൈന്യം’ സജ്ജമായത്. 200 അംഗങ്ങളുള്ള റെഡ് ബ്രിഗേഡ് ഇനി ജില്ലയിൽ ദുരന്തഘട്ടങ്ങളിൽ സഹായഹസ്‌തമേകും. പുതിയ ബസ് സ്‌റ്റാൻഡിലും മിഠായിത്തെരുവിലും പാളയത്തും തീപിടിത്തമുണ്ടായപ്പോൾഇന്ത്യ–യുഎസ് വ്യാപാര കരാർ ആദ്യം ഓടിയെത്തിയത് ചുമട്ടുതൊഴിലാളികളായിരുന്നു. നഗരത്തിൽ മാത്രമല്ല, ജില്ലയിലെ പ്രധാന ഇടങ്ങളിലെല്ലാം എന്ത് അപകടമുണ്ടായാലും ആ രക്ഷാപ്രവർത്തനങ്ങളിലൊക്കെ ചുമട്ടുതൊഴിലാളികളുടെ കൈയൊപ്പ് കാണാം. പ്രളയമുണ്ടായപ്പോഴും കോവിഡ് വന്നപ്പോഴും ഓരോജീവനും സുരക്ഷിതമാക്കാൻ ചുമട്ടുതൊഴിലാളികളും ഒപ്പമുണ്ടായി. പ്രളയകാലത്ത് അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ അവശ്യ ഉപകരണങ്ങളുമായാണ് സേനാംഗങ്ങൾ എത്തിയത്. ഭക്ഷണസാധനങ്ങൾ, ഇന്ധനം, മരുന്ന് എന്നിവ എത്തിക്കുന്നതിലും മുൻപന്തിയിലുണ്ടായി. വെള്ളംകയറി ഉപയോഗശൂന്യമായ നിരവധി വീടുകൾ വാസയോഗ്യമാക്കാനും മാലിന്യം നീക്കംചെയ്യാനും തൊഴിലാളികളുണ്ടായി. നഗരത്തിൽ തീപിടിത്തമുണ്ടായപ്പോൾ ജീവൻ മറന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായതിൽ ജനപ്രതിനിധികളുടെയും കലക്ടറുടെയും അനുമോദനം ഏറ്റുവാങ്ങി. ഇനി ഇവർ ഒരുകുടക്കീഴൽ അണിനിരക്കും. റെഡ് ബ്രിഗേഡ് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്‌ഘാടനംചെയ്‌തു. വളന്റിയർമാരിൽനിന്ന് അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. പച്ചക്കറി മാർക്കറ്റിലെ ചുമട്ടുതൊഴിലാളി സി നിഷാദ് കുമാറാണ് വളന്റിയർ ക്യാപ്‌റ്റൻ. താമരശേരിയിലെ ഹാരിസാണ് വൈസ് ക്യാപ്‌റ്റൻ. ഇൻഡോർ സ്‌റ്റേഡിയത്തിൽ ചേർന്ന പരിപാടിയിൽ കെ ദാമോദരൻ അധ്യക്ഷനായി. ഇ എം സുരേഷ്, ടി പി മൻസൂർ, വി മുകുന്ദൻ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി സി നാസർ സ്വാഗതം പറഞ്ഞു. 57 തവണ രക്തം ദാനംചെയ്‌ത റെഡ് ബ്രിഗേഡ് വൈസ് ക്യാപ്‌റ്റൻ ഹാരിസിനെ ചടങ്ങിൽ അനുമോദിച്ചു.










0 comments