ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല
വളർച്ചയുടെ വഴികളിലൂടെ...


സ്വന്തം ലേഖകൻ
Published on Jul 23, 2026, 01:42 AM | 2 min read
കൊല്ലം
ശ്രീനാരായണഗുരുവിന്റെ പേരിൽ എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കിയ ഓപ്പൺ സർവകലാശാല കാലാനുസൃതമായ വളർച്ചയുടെ വഴികളിലുടെ കുതിക്കുന്നു. വിദൂര വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന യൂണിവേഴ്‌സിറ്റിയുടെ മുന്നേറ്റത്തിൽ പുത്തൻ ചുവടുവയ്‍പാകും സ്വന്തം കെട്ടിടസമുച്ചയം . നാഴികക്കല്ലുകൾ 2020 ഒക്ടോബര്‍ രണ്ടിന് സര്‍വകലാശാല ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. 2021 ജനുവരിയില്‍ യുജിസി അംഗീകാരം. 2021 ഫെബ്രുവരിയിൽ ദശവത്സര വികസന പദ്ധതിരേഖ പൂര്‍ത്തിയാക്കി. 34 ബിരുദ -ബിരുദാനന്തര പ്രോഗ്രാമുകളുടെ ബോധനരീതി തയ്യാറാക്കാന്‍ 2020 നവംബറിൽ നടപടി ആരംഭിച്ചു, 2021 മാർച്ചിൽ 150 അധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു. 2021 ഒക്ടോബറിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് 56 അധ്യാപകരെയും 62 അനധ്യാപകരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാൻ അനുമതി നല്‍കി. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി കിലയും ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു. 2022 ഒക്‌ടോബറിൽ യുജിസി ആറു പ്രോഗ്രാമുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കി. 6000 വിദ്യാര്‍ഥികള്‍ പഠിതാക്കളായി ചേര്‍ന്നു, 2023 ജനുവരിയില്‍ ഏഴു പ്രോഗ്രാമുകള്‍ക്കുകൂടി യുജിസി അംഗീകാരം നല്‍കി. 2023 ജൂലൈയിൽ ഒന്പതു കോഴ്സുകള്‍ക്കുകൂടി അംഗീകാരം ലഭിച്ചു, പ്രാരംഭവര്‍ഷം പ്രവേശനം നേടിയവര്‍ക്കുള്ള ആദ്യ വാര്‍ഷിക പരീക്ഷാഫലം നവംബര്‍ 2023ൽ പ്രഖ്യാപിച്ചു. 2024 ൽ കേരളത്തിൽ ആദ്യമായി ബിഎസ്‌സി ഡാറ്റാ സയൻസ് ആൻഡ് അനലെറ്റിക്സ് ബിരുദം 2024ൽ യുജിസി അംഗീകാരത്തോടെ ആരംഭിച്ചു, കേരളത്തിലെ 55 അഫിലിയേറ്റഡ് കോളേജുകളില്‍ സര്‍വകലാശാലയുടെ പഠനകേന്ദ്രം തുറന്നു. 90 പരീക്ഷാകേന്ദ്രങ്ങൾ വന്നു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനെ (കില) സര്‍വകലാശാലയുടെ തദ്ദേശഭരണ പഠനകേന്ദ്രമായി പ്രഖ്യാപിച്ചു. കേരളത്തിൽ ആദ്യമായി ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കി, കാസര്‍കോട് ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് ജില്ലയില്‍ “ദര്‍പ്പണം” പദ്ധതി ആരംഭിച്ചു. ശ്രീനാരായണഗുരു അന്താരാഷ്ട്ര സാഹിത്യ സാംസ്‌കാരികോത്സവം നടത്തി. ഭവനരഹിതരായ പഠിതാക്കൾക്ക് വീടുവച്ചു നൽകുന്ന " ഒപ്പം'പദ്ധതി നടപ്പാക്കി. 2024 ആഗസ്‌ത് മാസം ആരംഭിച്ച ഈ പദ്ധതി പ്രകാരം 29 പഠിതാക്കൾക്ക് വീട് നിർമിച്ചു. ജയിൽ അന്തേവാസികളുടെ തുടർപഠനം സാധ്യമാക്കുന്ന സമന്വയ പദ്ധതി കണ്ണൂർ ജയിലിൽ തുടക്കം കുറിച്ചു. അനാഥാലയത്തിലെ അന്തേവാസികളായ പഠിതാക്കൾക്ക് ഫീസ് കൺസഷനോടെ പഠിക്കുവാനുള്ള അവസരം ഒരുക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സ്കോളർഷിപ് സ്കീം - ആരംഭിച്ചു. ഇതിനകം90,0000 വിദ്യാർഥികൾ പ്രവേശനം നേടി.










0 comments