രക്തസാക്ഷിമണ്ഡപവും കൊടിമരവും തകർത്തു

രക്തസാക്ഷിമണ്ഡപവും കൊടിമരവും തകർത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മാവേലിക്കര നഗരത്തിൽ നടത്തിയ പ്രകടനം
മാവേലിക്കര
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ, പ്രതിനിധി സമ്മേളനം ചേർന്ന മാവേലിക്കര താലൂക്ക് സഹകരണബാങ്ക് ഓഡിറ്റോറിയത്തിന് മുന്നിൽ സ്ഥാപിച്ച രക്തസാക്ഷിമണ്ഡപവും കൊടിമരവും സമൂഹവിരുദ്ധർ തകർത്തു. ചൊവ്വ രാത്രിയിലാണ് തകർത്തതെന്ന് കരുതുന്നു. ബുധൻ രാവിലെയാണ് സംഭവം അറിഞ്ഞത്. ബ്ലോക്ക് കമ്മിറ്റി മാവേലിക്കര പൊലീസിൽ പരാതി നൽകി. നഗരത്തിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി. താലൂക്ക് സഹകരണബാങ്ക് ഓഡിറ്റോറിയത്തിന് മുന്നിൽ യോഗം ബ്ലോക്ക് സെക്രട്ടറി എ എ അക്ഷയ് ഉദ്ഘാടനംചെയ്‌തു. സന്ദീപ് ശിവരാമൻ അധ്യക്ഷനായി. വിഷ്‌ണു ഗോപിനാഥ്, സെൻ സോമൻ, അനുപമ സൈജു, ഗോകുൽ കൃഷ്‌ണൻ തുടങ്ങിയവർ സംസാരിച്ചു.










0 comments