ad
Deshabhimani

പുസ്തകോത്സവവും സെമിനാറും

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച  സെമിനാർ  സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 23, 2026, 12:48 AM | 1 min read

വടക്കാഞ്ചേരി​

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പുസ്തകോത്സവവും സെമിനാറും നടത്തി. അത്താണി പെരിങ്ങണ്ടൂർ സഹകരണ ബാങ്ക് ഇ എം എസ് ഹാളിൽ ബുധൻ രാവിലെ മുതൽ പ്രമുഖ പ്രസാദകരായ ഡിസി, ചിന്ത, മാതൃഭൂമി എന്നിവരുടെ പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും ഉണ്ടായി. പുസ്തകോത്സവത്തിൽ വായനക്കാർ ആവശ്യപ്പെട്ട പുസ്തകങ്ങൾ വീട്ടിലെത്തിക്കും. പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന മതം - രാഷ്രീയം -തൊഴിലാളിവർഗം സെമിനാർ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം ആർ അനൂപ് കിഷോർ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി എൻ സുരേന്ദ്രൻ, വടക്കാഞ്ചേരി ഏരിയ സെക്രട്ടറി ഡോ. കെ ഡി ബാഹുലേയൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഇ ആർ രാഹുൽ, ബ്ലോക്ക് പ്രസിഡന്റ്‌ കെ ആർ പ്രശാന്ത്, എസ് ബസന്ത്‌ലാൽ, പി മോഹൻദാസ്, എം ജെ ബിനോയ്, എസ് ബി ഐശ്വര്യ, അമൽ റാം, പി എസ് സുബില എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home