ad
Deshabhimani

അലയടിച്ച് കർഷക പ്രതിഷേധം

കൊടകരയിൽ കേരള കർഷക സംഘം നടത്തിയ പന്തം കൊളുത്തി പ്രതിഷേധം ടി എ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 23, 2026, 12:21 AM | 1 min read

കൊടകര

ഇന്ത്യ- അമേരിക്ക സ്വതന്ത്ര വ്യാപാര കരാറിൽ നിന്ന്‌ മോദി സർക്കാർ പിൻവാങ്ങുക, കാർഷികോൽപ്പന്നങ്ങൾക്ക് മിനിമം സപ്പോർട്ട് പ്രൈസ് നടപ്പിലാക്കുക, കാർഷികകടങ്ങൾ എഴുതിത്തള്ളുക, രാസവളങ്ങളുടെ വില വർധന പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷക സംഘം കൊടകര ഏരിയ കമ്മറ്റി നേതൃത്വത്തിൽ കൊടകരയിൽ കർഷകർ പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം ടി എ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി എം ബബിഷ് അധ്യക്ഷനായി. കൊടകര ഏരിയ സെക്രട്ടറി എം ആർ രഞ്ജിത്, എം വി സതീഷ് ബാബു എന്നിവർ സംസാരിച്ചു. മാള കേരള കർഷക സംഘം മാള ഏരിയ കമ്മിറ്റി നേതൃത്വത്തിൽ മാളയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.സമരത്തിന്റെ ഭാഗമായി നരേന്ദ്ര മോദിയുടെയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും കോലം കത്തിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി കെ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ, സിപിഐ എം ഏരിയ സെക്രട്ടറി ടി കെ സന്തോഷ്, കെ വി ഡേവിസ്, കെ അരവിന്ദൻ, എ ആർ ഡേവിസ്, പി എ അസീസ്, റപ്പായി അമ്പുക്കൻ, അസ്മാബി ലത്തീഫ്, സിജി ദേവദാസ്, ടി ഐ മോഹൻദാസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home