ad
Deshabhimani

ബിഎസ്എൻഎൽ ജനറൽ മാനേജരുടെ ഓഫീസിനുമുന്നിൽ ധർണ

ബിഎസ്എൻഎൽ ജനറൽ മാനേജരുടെ ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച ധർണ ബെഫി അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ സജി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

ബിഎസ്എൻഎൽ ജനറൽ മാനേജരുടെ ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച ധർണ ബെഫി അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ സജി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 23, 2026, 12:22 AM | 1 min read

പാലക്കാട്‌

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ബിഎസ്എൻഎൽഇയു, എഐബിഡിപിഎ, സിസിഡബ്ല്യുഎഫ് സംഘടനകളുടെ കോ–ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട്‌ ബിഎസ്എൻഎൽ ജനറൽ മാനേജരുടെ ഓഫീസിന്‌ മുന്നിൽ ധർണ നടത്തി. ബെഫി അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ സജി വർഗീസ് ഉദ്ഘാടനം ചെയ്തു. എഐബിഡിപിഎ ജില്ലാ സെക്രട്ടറി ജി രാജൻ അധ്യക്ഷനായി.  ബിഎസ്എൻഎൽഇയു സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി യു ആർ രഞ്ജീവ്, ജില്ലാ പ്രസിഡന്റ്‌ കെ വി മധു, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എസ്‌ സുനിൽകുമാർ, ജില്ലാ ട്രഷറർ എൻ വി ദിബിൻ,  എഐബിഡിപിഎ ജില്ലാ ട്രഷറർ എം കുപ്പുസ്വാമി, ജില്ലാ വനിതാ കൺവീനർ കെ ലക്ഷ്മി എന്നിവർ സംസാരിച്ചു. ബിഎസ്എൻഎൽഇയു ജില്ലാ സെക്രട്ടറി എ പ്രസീല സ്വാഗതവും എഐബിഡിപിഎ പാലക്കാട്‌ ഏരിയ സെക്രട്ടറി എ കെ രമേഷ്ബാബു നന്ദിയും പറഞ്ഞു. അഫോർഡബിലിറ്റി വ്യവസ്ഥ ഒഴിവാക്കി ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവ ഉടൻ പരിഷ്കരിക്കുക, കാഷ്വൽ ജീവനക്കാർക്ക് മെച്ചപ്പെട്ട വേതനം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. കോ–ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന ത്രിദിന ധർണ രണ്ടാം ദിവസം 23ന് ചിറ്റൂർ ടെലിഫോൺ എക്സ്ചേഞ്ച്, മൂന്നാം ദിവസം 24ന് ഷൊർണൂർ ടെലിഫോൺ എക്സ്ചേഞ്ച് എന്നിവിടങ്ങളിൽ നടക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home