20 ലോക കവിതകളുടെ പ്രകാശനം

തൃശൂർ
കെ ജയകുമാർ പരിഭാഷപ്പെടുത്തിയ ഇരുപതു ലോക കവിതകൾ പ്രകാശിപ്പിച്ചു. കാവ്യശിഖയും പുലിറ്റ്സറും സംഘടിപ്പിച്ച പരിപാടിയിൽ കെ ജയകുമാറിന്റെ കവിതകളെക്കുറിച്ചുള്ള ചര്‍ച്ചയും കവിതാലാപനങ്ങളും നടന്നു. ഡോ. സി രാവുണ്ണി, ഡോ. മിനി പ്രസാദ്, സെബാസ്റ്റ്യൻ, ഇ സന്ധ്യ എന്നിവർ ചേർന്ന് പുസ്തകപ്രകാശനം നിർവഹിച്ചു. നിരവധിപേർ കവിതകൾ അവതരിപ്പിച്ചു. കാവ്യശിഖ ചെയര്‍മാന്‍ ജയറാം വാഴൂര്‍ മോഡറേറ്ററായി. ഡോ. മിനി പ്രസാദ്, ഡോ. അജിതന്‍ മേനോത്ത്, ഡോ. പി ബി ഹൃഷികേശന്‍, അഗസ്റ്റിന്‍ കുട്ടനെല്ലൂർ, ഡോ. സുഭാഷിണി മഹാദേവന്‍ എന്നിവർ സംസാരിച്ചു.










0 comments