ശക്തമായ കാറ്റ്; രാമേശ്വരത്തേക്കുള്ള ട്രെയിന്‍ സര്‍വീസ് താല്‍ക്കാലികമായി റദ്ദാക്കി

തിരുവനന്തപുരം: പാമ്പൻ പാലത്തിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 63.08 കിലോമീറ്ററായി രേഖപ്പെടുത്തിയതിനാൽ രാമേശ്വരത്തേക്കുള്ള ട്രെയിന്‍ സര്‍വീസ് താല്‍ക്കാലികമായി റദ്ദാക്കി. രാമേശ്വരത്ത് നിന്ന് വെള്ളിയാഴ്ച പകല്‍ 1.30ന് പുറപ്പെടുന്ന രാമേശ്വരം – തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്സപ്രസ്, രാമേശ്വരത്ത് നിന്ന് വൈകിട്ട് മൂന്നിന് പുറപ്പെടുന്ന രാമേശ്വരം – തിരുച്ചിറപ്പള്ളി എക്സ്പ്രസ് (16850) എന്നിവ രാമനാഥപുരത്ത് നിന്ന് ആരംഭിക്കും.
രാമേശ്വരത്ത് നിന്ന് വൈകിട്ട് നാലിന് പുറപ്പെടേണ്ട രാമേശ്വരം – താംബരം എക്സ്പ്രസ് (16104), രാമേശ്വരത്ത് നിന്ന് വൈകിട്ട് 5.50ന് പുറപ്പെടേണ്ട രാമേശ്വരം – ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് (16752) എന്നിവ മണ്ഡപം സ്റ്റേഷനില്‍ നിന്നാകും സര്‍വീസ് തുടങ്ങുക.








0 comments