ഫിഫ അണ്ടർ-17 ലോകകപ്പ് കിരീടം പോര്‍ച്ചു​ഗലിന്

portugal
വെബ് ഡെസ്ക്

Published on Nov 28, 2025, 12:28 PM | 1 min read

ദോഹ: ഓസ്ട്രിയയെ ഏകപക്ഷീയമായ ഒരു ഗോളിന്‌ തോൽപ്പിച്ച് പോർച്ചുഗൽ ഫിഫ അണ്ടർ-17 ലോകകപ്പ് കിരീടം സ്വന്തമാക്കി. 2-ാം മിനിറ്റിൽ ബെൻഫിക്കയുടെ മുന്നേറ്റനിര താരം അനിസിയോ കബ്രാൾ ആണ് പോർച്ചുഗലിന് കിരീടം നേടിക്കൊടുത്ത വിജയഗോൾ സ്വന്തമാക്കിയത്.


പോർച്ചുഗലിന്റെ ആദ്യത്തെ അണ്ടർ-17 കിരീടമാണിത്. 48 രാജ്യങ്ങൾ പങ്കെടുത്ത ടൂർണ്ണമെന്റിൽ ആദ്യ മൂന്ന് സ്ഥാനങ്ങളും യൂറോപ്യൻ ടീമുകൾ നേടി.ടൂർണമെന്റിലെ കബ്രാളിന്റെ ഏഴാമത്തെ ഗോളായിരുന്നു ഇത്. അതിനേക്കാൾ ഒരു ഗോൾ അധികം നേടിയ ഓസ്ട്രിയയുടെ യോഹാനസ് മോസറാണ് ഗോൾഡൻ ബോൾ ജേതാവായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home