കേരള ഹോക്കി മുൻ നായകൻ എ പി സുനിൽ അന്തരിച്ചു

തലശേരി: കേരള ഹോക്കി ടീം മുൻ നായകന്‍ തലശേരിക്കടുത്ത് പാലിശ്ശേരി നളിനാലയം വീട്ടിൽ എ പി സുനിൽ (69)അന്തരിച്ചു. കണ്ണൂർ ജില്ല ഹോക്കി അസോസിയേഷൻ മുൻ സെക്രട്ടറിയാണ്. സൗത്ത് സോൺ ഹോക്കി ചാമ്പ്യൻഷിപ്പടക്കം നിരവധി ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ നേതൃത്വം നൽകി.
തലശേരി സെന്റ് ജോസഫ്‌സ് സ്‌കൂൾ ടീമിലൂടെയാണ് ഹോക്കിയിലെത്തിയത്. കണ്ണൂർ ജില്ലാ ടീമിനെയും നയിച്ചു. റിട്ട.ഫുഡ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ മാനേജർ ആയിരുന്നു. എഫ്‌സിഐ ഹോക്കി ടീമിലും ദീർഘകാലം കളിച്ചു.
ഭാര്യ:കെ പി ഇന്ദിര, മക്കൾ : സായുജ്, സായന്ത്. മരുമകൾ :ഹർഷ . സഹോദരങ്ങൾ : ദയാനന്ദൻ, ടി പി. സുരേഷ്, സതീശൻ ടി പി, അഡ്വ. രഞ്ജിത്, ലത എ പി, സ്മിത എ പി, പരേതരായ നളിനി, ശോഭ. സംസ്‌കാരം വെള്ളി വൈകിട്ട് 4.30ന്.







0 comments