കോൺഗ്രസ് പാർട്ടിയെ ദുർബലപ്പെടുത്തുന്നതിനായി ബിജെപി റിക്രൂട്ട് ചെയ്ത 'ട്രോജൻ കുതിരയാണ്' കെ സി വേണുഗോപാൽ: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയെ ദുർബലപ്പെടുത്തുന്നതിനായി ബിജെപി റിക്രൂട്ട് ചെയ്ത 'ട്രോജൻ കുതിരയാണ്' കെ സി വേണുഗോപാൽ എന്ന് മന്ത്രി വി ശിവൻകുട്ടി. ബിജെപിക്ക് രാജ്യസഭയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ മന:പൂർവ്വം രാജ്യസഭാ സ്ഥാനാർത്ഥിത്വം വിട്ടു നൽകിയ മഹാനാണ് അദ്ദേഹം. കെ സി വേണുഗോപാലിന്റെ സമീപകാല പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ബിജെപിക്ക് രാജ്യസഭയിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ വേണ്ടി മനഃപൂർവ്വം രാജ്യസഭാ സ്ഥാനാർത്ഥിത്വം ഒഴിഞ്ഞുകൊടുത്ത മഹാനാണ് കെ സി വേണുഗോപാൽ. രാഹുൽ ഗാന്ധിക്ക് തെറ്റായ ഉപദേശങ്ങൾ നൽകി, തിരഞ്ഞെടുപ്പ് നടക്കുന്ന ഓരോ സംസ്ഥാനങ്ങളിലും കോൺഗ്രസിനെ നിലംപരിശാക്കുന്ന തന്ത്രമാണ് അദ്ദേഹം പയറ്റുന്നത്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് പകരം തകർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വരെ കേന്ദ്ര അന്വേഷണ ഏജൻസികൾ ഉന്നം വെക്കുമ്പോഴും, കോൺഗ്രസിനെ നയിക്കുന്ന സംഘടനാ ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാൽ മാത്രം സുരക്ഷിതനായി തുടരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. ഇത് അദ്ദേഹവും ബിജെപിയും തമ്മിലുള്ള അന്തർധാര സജീവമാണെന്നതിന്റെ തെളിവാണ്.
കേരളത്തിൽ ബിജെപിക്ക് അടിത്തറ ഒരുക്കലാണ് കെ സി വേണുഗോപാലിന്റെ അടുത്ത ലക്ഷ്യം . സ്വന്തം പാർട്ടിക്ക് കുഴിതോണ്ടുന്ന ഈ നീക്കം ഓരോ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും തിരിച്ചറിയണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.







0 comments