എഫ്ഐആറിൽ ​ഞെട്ടിക്കുന്ന വിവരങ്ങൾ; ജീവിതം നശിപ്പിക്കുമെന്ന് മാങ്കൂട്ടത്തിൽ, പെൺകുട്ടി നേരിട്ടത് ക്രൂരപീഡനം

Rahul Mamkootathil Sexual Abuse
വെബ് ഡെസ്ക്

Published on Nov 28, 2025, 12:14 PM | 1 min read

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽനിന്ന് പെൺകുട്ടി നേരിട്ടത് ​ക്രൂരപീഡനവും മാനസികസമ്മർദവുമെന്ന് എഫ്ഐആർ. ​ഗർഭിണിയായശേഷവും മാങ്കൂട്ടത്തിൽ പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തെന്നും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു. പെൺകുട്ടിയുടെ ന​ഗ്നദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് മൂന്ന് സ്ഥലങ്ങളിൽവെച്ച് മാങ്കൂട്ടത്തിൽ ബലാത്സ​ഗം ചെയ്തെന്നും എഫ്ഐആറിൽ പറയുന്നു.


ഈ വർഷം മാർച്ച് നാലിന് അതിജീവിതയുടെ തൃക്കണ്ണാപുരത്തുള്ള ഫ്ലാറ്റിൽവെച്ച് ലൈം​ഗികബന്ധത്തിൽ ഏർപ്പെട്ടു. മാർച്ച് 17ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയും സമ്മതമില്ലാതെയും മാങ്കൂട്ടത്തിൽ ന​ഗ്നവീഡിയോ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് പെൺകുട്ടി ​ഗർഭിണിയാണെന്ന് അറിഞ്ഞശേഷം ഏപ്രിൽ 22ന് തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽവെച്ചും മെയ് അവസാന ആഴ്ചയിലെ രണ്ട് ദിവസം മാങ്കൂട്ടത്തിലിന്റെ പാലക്കാടുള്ള ഫ്ലാറ്റിൽവെച്ചും ബലാത്സം​ഗം ചെയ്തു.


മെയ് 30ന് കൈമനത്തുവെച്ച് രണ്ടാം പ്രതിയായ യൂത്ത് കോൺ​ഗ്രസ് നേതാവും മാങ്കൂട്ടത്തിലിന്റെ അടുത്തസുഹൃത്തുമായ ജോബി ജോസഫ് പെൺകുട്ടിയെ ചുവന്നകാറിൽകയറ്റിയതിനുശേഷം ​ഗർഭഛി​ദ്രം നടത്താനുള്ള ​ഗുളിക നൽകി. ​ഗർഭചിദ്രത്തിന് പെൺകുട്ടി സമ്മതിച്ചിരുന്നില്ല. തുടർന്ന് മാങ്കൂട്ടത്തിൽ നിരന്തരം ഭീഷണിപ്പെടുത്തി. ബന്ധം പുറത്തുപറഞ്ഞാലും ജീവിതം നശിപ്പിക്കുമെന്ന് മാങ്കൂട്ടത്തിൽ ഭീഷണിപ്പെടുത്തി. പ്രണയബന്ധത്തിലുണ്ടായിരുന്നപ്പോൾ ചിത്രീകരിച്ച ദൃശ്യങ്ങളും ഭീഷണിപ്പെടുത്താൻ മാങ്കൂട്ടത്തിൽ ഉപയോ​ഗിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.


അതിജീവിതയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം വലിയമല പൊലീസാണ് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. പിന്നീട് നേമം പൊലീസിനു കേസ് കൈമാറി. ലൈംഗികപീഡനം, ഗർഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് യുവതി പരാതി നൽകിയതിനെ തുടർന്നാണ് കേസ്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് ശേഷം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് ഉടൻ കടക്കും.


അതേസമയം, പെൺകുട്ടി പരാതി നൽകയിതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലും ജോബി ജോസഫും ഒളിവിലാണ്. ഇരുവരുടെയും മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ട്. പ്രതികൾ കേരളം വിട്ടതായാണ് സൂചന. വിമാനത്താവളങ്ങളിൽ മാങ്കൂട്ടത്തിലിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home