ഡിവൈഎഫ്ഐ ജില്ലാ സമ്മേളന സെമിനാർ

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നെടുമങ്ങാട് മാർക്കറ്റ് ജങ്ഷനിൽ സംഘടിപ്പിച്ച സെമിനാർ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
നെടുമങ്ങാട്
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് "സനാതനികളുടെ ഹിന്ദുത്വ വഴികൾ' വിഷയത്തിൽ സെമിനാർ നടത്തി. നെടുമങ്ങാട് മാർക്കറ്റ് ജങ്ഷനിൽ നടന്ന സെമിനാർ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ജാതിക്കും മതത്തിനും കീഴ്പ്പെട്ടിരുന്ന ജനസമൂഹത്തെ വർഗാടിസ്ഥാനത്തിൽ സംഘടിപ്പിച്ച് കേരളത്തെ പുരോഗമനാടിസ്ഥാനത്തിൽ പരിപോഷിപ്പിച്ചത് ഇടതുപക്ഷമാണ്. സനാതന ധർമങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്ന സംഘപരിവാർ ശക്തികൾ അധികാരം കൈയാളുന്ന സംസ്ഥാനങ്ങളെപ്പോലെ കേരളം മാറാത്തതിന് കാരണം അതാണെന്നും അദ്ദേഹം പറഞ്ഞു. എ എസ് അനീഷ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ പി പ്രമോഷ്, നെടുമങ്ങാട് നഗരസഭാ ചെയർമാൻ ആർ ജയദേവൻ, എൽ എസ് ലിജു, എസ് ആർ ഷൈൻലാൽ, എസ് എസ് നിതിൻ, സജീവ്, കവിരാജ്, എ മനു, അമിത ബാബു, ഭാരതി, നജിബ് പത്താംകല്ല് എന്നിവർ സംസാരിച്ചു.










0 comments