ad
Deshabhimani

പ്രതിഷേധം സംഘടിപ്പിച്ചു

Protest

കൊച്ചിൻപോർട്ട് സിഐടിയു ലോക്കൽ കോ-–ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ സംഘടിപ്പിച്ച പ്രതിഷേധപ്രകടനം സി ഡി നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 21, 2026, 02:37 AM | 1 min read

കൊച്ചി


കൊച്ചിൻപോർട്ട് സിഐടിയു ലോക്കൽ കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീറ്റ് പരീക്ഷാക്രമക്കേടിൽ പ്രതിഷേധം സംഘടിപ്പിച്ചു. സി ഡി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. പി ബി ശിവപ്രസാദ്, ജ്യോതി ബോസ്, എ സി സോജൻ എന്നിവർ സംസാരിച്ചു.


വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയതിന് ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കുക, നിരാഹാര സമരം നടത്തുന്ന സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ജീവൻ രക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടുക, ദേശീയ പരീക്ഷകൾ സുതാര്യമായി നടത്താൻ കുറ്റമറ്റ സംവിധാനം ഏർപ്പെടുത്തുക, പരീക്ഷാക്രമക്കേടിന് പിന്നിലുള്ളവരെ നിയമത്തിനുമുന്നിൽക്കൊണ്ടുവന്ന് ശിക്ഷിക്കുക എന്നീ ആവശ്യങ്ങൾ പ്രതിഷേധക്കാർ ഉന്നയിച്ചു.


സിഐടിയു കൊച്ചി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോപ്പുംപടിയിൽ പ്രതിഷേധം യോഗം സംഘടിപ്പിച്ചു. കെ എം റിയാദ് ഉദ്ഘാടനം ചെയ്തു. കെ എ എഡ്വിൻ അധ്യക്ഷനായി. എം കെ അഭി, സി എസ് ഗിരീഷ്, ജ്യോതി ബസു, വിപിൻ രാജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home