വാട്ടർ അതോറിറ്റി ജീവനക്കാര്‍ പ്രകടനം നടത്തി

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ ജില്ലാ കേന്ദ്രത്തിൽ നടത്തിയ വിശദീകരണ യോഗം എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ തിരുവനന്തപുരം ജലഭവനിൽ നടക്കുന്ന പഞ്ചദിന സത്യഗ്രഹസമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് ജില്ലാ കേന്ദ്രത്തിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി.
എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ എസ് പ്രമോദ് അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി കെ എം സഗീർ, സംസ്ഥാന കമ്മിറ്റി അംഗം കെ എസ് ഷീബ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജിന്റോ ജോർജ്, കെ കെ ജിജു എന്നിവര്‍ സംസാരിച്ചു.










0 comments