എസ് എസ് പോറ്റിയെ അനുസ്‌മരിച്ചു

എസ് എസ് പോറ്റി എൻഡോവ്‌മെന്റ് ബി ചന്ദ്രികാമ്മയ്ക്ക് സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി സമ്മാനിക്കുന്നു
തിരുവനന്തപുരം
സിഐടിയു നേതാവായിരുന്ന എസ് എസ് പോറ്റിയുടെ രണ്ടാം ചരമവാർഷിക സ്‌മരണ പുതുക്കി തലസ്ഥാനം. അനുസ്‌മരണയോഗത്തിൽ സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി പ്രഭാഷണം നടത്തി. ഇ ജി മോഹനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി ജയൻബാബു സംസാരിച്ചു. എസ് എസ് പോറ്റിയുടെ കുടുംബാംഗങ്ങൾ പങ്കെടുത്തു. എസ് എസ് പോറ്റിയുടെ ഓർമയ്ക്കായി മികച്ച തൊഴിലാളി പ്രവർത്തകയ്ക്ക് കുടുംബം നൽകുന്ന ക്യാഷ് അവാർഡും സിഐടിയു ജില്ലാകമ്മിറ്റി നൽകുന്ന മൊമന്റോയും അടങ്ങുന്ന എസ് എസ് പോറ്റി എൻഡോവ്‌മെന്റ് ബി ചന്ദ്രികാമ്മയ്ക്ക് വി ശിവൻകുട്ടി കൈമാറി. പ്രൈവറ്റ് പ്രസ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റും സിഐടിയു ജില്ലാകമ്മിറ്റി അംഗവുമാണ് ബി ചന്ദ്രികാമ്മ.










0 comments