ശ്രീലങ്കയ്ക്കെതിരായ ട്വൻറി-20 : ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേയ്ക്ക്

തിരുവനന്തപുരം: ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേയ്ക്ക്. ശ്രീലങ്കയ്ക്കെതിരായ ട്വൻറി-20 പരമ്പരയ്ക്കാണ് ടീം തിരുവനന്തപുരത്ത് എത്തുന്നത്.തിരുവനന്തപുരത്ത് ഡിസംബർ 26,28,30 ദിവസങ്ങളിലാണ് മത്സരങ്ങൾ.അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങൾക്കാണ് തിരുവനന്തപുരം കാര്യവട്ടം, ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുന്നത്.
ആദ്യ രണ്ട് മത്സരങ്ങൾ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ എസിഎ-വിഡിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഡിസംബർ 21, 23 തീയതികളിലായിരിക്കും ഈ മത്സരങ്ങൾ. ലോകകപ്പ് ജയത്തിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് കുമാർ അറിയിച്ചു.
താരങ്ങളോട് ഡിസംബർ 17-നകം വിശാഖപട്ടണത്ത് എത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. ഒക്ടോബർ-നവംബർ മാസങ്ങളിൽ നടന്ന വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ രണ്ട് മത്സരങ്ങൾ വിശാഖപട്ടണത്താണ് നടന്നത്. ഏകദിന ലോകകപ്പ് കിരീടനേട്ടത്തിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടൂർണമെന്റാണിത്.








0 comments