ad
Deshabhimani

ഗാലെ ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച സ്കോർ; പടിക്കലിന് സെഞ്ചുറി, രാഹുലിന് അർധസെഞ്ചുറി

Rahul
വെബ് ഡെസ്ക്

Published on Aug 15, 2026, 06:35 PM | 1 min read

ഗാലെ : ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 73 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 288 റൺസെന്ന ശക്തമായ നിലയിലാണ്. ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് സെഞ്ചുറി കുറിച്ച ദേവ്ദത്ത് പടിക്കലിന്റെയും (178 പന്തിൽ 131) അർധസെഞ്ചുറി നേടിയ കെഎൽ രാഹുലിന്റെയും (162 പന്തിൽ 77) ബാറ്റിങ്ങാണ് ഇന്ത്യക്ക് കരുത്തായത്.


12 ഫോറും ഒരു സിക്‌സറുമടങ്ങുന്നതായിരുന്നു താരത്തിന്റെ സെഞ്ചുറി ഇന്നിങ്‌സ്. 36 പന്തിൽ 27 റൺസോടെ ഋഷഭ് പന്ത്, ദേവ്ദത്തിനൊപ്പം ക്രീസിലുണ്ട്. 32 റൺസെടുത്ത ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്.


11-ാം ഓവറിൽ ജയ്‌സ്വാൾ റണ്ണൗട്ടാകുകയായിരുന്നു. തുടർന്ന് രണ്ടാം വിക്കറ്റിൽ ഒന്നിച്ച കെഎൽ രാഹുൽ - ദേവ്ദത്ത് പടിക്കൽ സഖ്യം ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചു. എന്നാൽ 77 റൺസെടുത്ത് രാഹുൽ റിട്ടയേർഡ് ഹർട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. പ്രഭാത് ജയസൂര്യയുടെ പന്തിൽ ലഹിരു ഉദാരയ്ക്ക് ക്യാച്ച് നൽകിയാണ് 16 റൺസെടുത്ത ഗിൽ പുറത്തായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home