ad
Deshabhimani

ലോകകപ്പ് ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം

Hockey India

ഇന്ത്യൻ ഹോക്കി ടീം| Photo:X

വെബ് ഡെസ്ക്

Published on Aug 15, 2026, 07:07 PM | 1 min read

ആംസ്റ്റൽവീൻ : പുരുഷ ലോകകപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തിൽ വെയിൽസിനെ കീഴടക്കി ഇന്ത്യ (3–1). ഇന്ത്യൻ നായകൻ ഹർമൻപ്രീത് സിങ് ഇരട്ട ഗോൾ നേടി തിളങ്ങിയപ്പോൾ, സഞ്ജയ് ഒരു ഗോളും സ്വന്തമാക്കി. കളിയിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യക്കായി മൂന്ന് ഗോളും പെനാൽറ്റി കോർണറുകളിൽ നിന്നാണ് പിറന്നത്.


ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. എട്ടാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് സഞ്ജ ആദ്യ ലീഡ് സമ്മാനിച്ചു. തൊട്ടുപിന്നാലെ ലഭിച്ച മറ്റൊരു പെനാൽറ്റി കോർണർ ഗോളാക്കി മാറ്റിയ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി (2–0).


മൂന്നാം ക്വാർട്ടറിന്റെ അവസാന ഘട്ടത്തിൽ (43-ാം മിനിറ്റ്) പെനാൽറ്റി കോർണറിലൂടെ ഹർമൻപ്രീത് വീണ്ടും ലക്ഷ്യം കണ്ടതോടെ ഇന്ത്യ ജയം ഉറപ്പിച്ചു (3–0). അവസാന നിമിഷങ്ങളിൽ സാമുവൽ വെൽഷിലൂടെ വെയിൽസ് ആശ്വാസ ഗോൾ കണ്ടെത്തിയെങ്കിലും തിരിച്ചുവരവിന് സമയം ഉണ്ടായില്ല. ആഗസ്റ്റ് 17 തിങ്കളാഴ്ച ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home