സ്വാഗതസംഘമായി
സിഐടിയു ജില്ലാ സമ്മേളനം ഒക്‌ടോബർ 12ന് തുടങ്ങും

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം സംസ്ഥാന വെെസ് പ്രസിഡന്റ് എ കെ ബാലൻ ഉദ്‌ഘാടനം ചെയ്യുന്നു
പാലക്കാട്
സിഐടിയു 16–ാം ജില്ലാ സമ്മേളനം ഒക്ടോബർ 12നും 13നും 14നുമായി പാലക്കാട് നടക്കും. ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി എൻ മോഹനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ഹംസ സംസാരിച്ചു. ജില്ലാ ട്രഷറർ ടി കെ നൗഷാദ് സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ടി കെ അച്യുതൻ നന്ദിയും പറഞ്ഞു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ഇ എൻ സുരേഷ് ബാബു ചെയർമാനും എം ഹംസ കൺവീനറും ടി കെ നൗഷാദ് ട്രഷററുമായ 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.










0 comments