അണിനിരന്ന് ആയിരങ്ങൾ

പാലക്കാട്
ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ "യങ് ഇന്ത്യ' സംഗമത്തിൽ ആയിരങ്ങൾ അണിനിരന്നു. ബ്ലോക്ക് കേന്ദ്രങ്ങളിൽ യുവജന റാലിയും പൊതുയോഗവും നടന്നു. ‘ഉണരണം ഇന്ത്യ, പൊരുതണം യുവത’ മുദ്രാവാക്യമുയർത്തി വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരംചോദിക്കുമെന്ന പ്രഖ്യാപനവുമായാണ് സംഗമം നടന്നത്. ഒറ്റപ്പാലം ബ്ലോക്ക് കമ്മിറ്റി പത്തിരിപ്പാലയിൽ നടത്തിയ യങ് ഇന്ത്യ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഡോ. ഷിജുഖാൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ കെ സുരേഷ് അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് പി കെ വിജിത്, സെക്രട്ടറി പി എസ് അബ്ദുൾ മുത്തലിഫ്, ടി ആർ ശശി, ഒ വി സ്വാമിനാഥൻ, പി കെ പ്രമോദ്, ടി ഷിബു, ഒ സുരേഷ്, കെ സുരേഷ്, കെ എ അസീസ്, ശ്രീജിത്ത്, എം എം റിസ്വാൻ, പി സി ജിജേഷ്, വൈ എൻ ഷീജ, അജിത്, എൻ ഷിബു, അജിത് രാജ്, രാജേഷ്, കൃഷ്‌ണപ്രിയ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ തൃത്താല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറങ്ങാടിയിൽ പ്രകടനവും പൊതുയോഗവും നടത്തി. ജില്ലാ പ്രസിഡന്റ് പി കെ ഷിബികൃഷ്ണ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് കെ പി അഭിലാഷ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ എ പ്രയാൺ, ട്രഷറർ പി അനൂപ്, സിപിഐ എം തൃത്താല ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്, ടി പി ഷഫീക്, സി പി റസാഖ്, എ വി മോഹനൻ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക്ക് കമ്മിറ്റി ഈസ്റ്റ് മനിശീരിയിൽ സംഘടിപ്പിച്ച യങ് ഇന്ത്യ പരിപാടി ജില്ലാ സെക്രട്ടറി ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ രാഹുൽ ദാസ് അധ്യക്ഷനായി. ഇ അർച്ചന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിപിഐ എം ഏരിയ സെക്രട്ടറി എസ് കൃഷ്‌ണദാസ്, ഏരിയ കമ്മിറ്റി അംഗം കെ കൃഷ്‌ണകുമാർ, ബ്ലോക്ക് സെക്രട്ടറി സി രാകേഷ്, സിപിഐ എം മനിശീരി ലോക്കൽ സെക്രട്ടറി എം ഗോപാലകൃഷ്ണൻ, യു ശ്രീജിത്ത്, കെ മണികണ്ഠൻ, ടി എം ദുർഗദാസ്, ഇ കെ നിഷാദ്, എം കെ ഉണ്ണികൃഷ്ണൻ, കെ അനീഷ് എന്നിവർ സംസാരിച്ചു. തൃക്കങ്ങോട്ടിൽനിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. പട്ടാന്പി ബ്ലോക്ക് കമ്മിറ്റി കൊടുമുണ്ടയിൽ "യങ് ഇന്ത്യ" സംഘടിപ്പിച്ചു. കൊടുമുണ്ട വളവിൽനിന്നും സമ്മേളന വേദിയായ മേലേ കൊടുമുണ്ടയിലേക്ക് നൂറുകണക്കിന് യുവജനങ്ങൾ അണിനിരന്ന റാലിയുണ്ടായി. പൊതുയോഗം വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എം ശങ്കരൻകുട്ടി അധ്യക്ഷനായി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി വി രതീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി എ എൻ നീരജ്, ജില്ലാ കമ്മിറ്റി അംഗം വി എസ് അനുജ, സിപിഐ എം ഏരിയ കമ്മിറ്റി അംഗം എ വി സുരേഷ്, ബ്ലോക്ക് പ്രസിഡന്റ് വി ടി രാഹുൽ, കെ പി മുഹമ്മദ് ഹാഷിർ, സിപിഐ എം പെരുമുടിയൂർ ലോക്കൽ സെക്രട്ടറി പി ഷൺമുഖൻ, മുതുതല ലോക്കൽ സെക്രട്ടറി പി എം ഉഷ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി പി ആർ രജീഷ് സ്വാഗതവും കെ റോഷൻ നന്ദിയും പറഞ്ഞു. കൊപ്പം ബ്ലോക്ക് കമ്മിറ്റി "യങ് ഇന്ത്യ" സംഘടിപ്പിച്ചു. തൃത്താല കൊപ്പത്തുനിന്നും റാലി തുടങ്ങി. കൊപ്പം സെന്ററിൽ പൊതുയോഗം പുരോഗമന കലാ സാഹിത്യസംഘം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എസ് രാഹുൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജെ അർജുൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി വി രതീഷ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗം എ സോമൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം എൻ സുധീപ് സ്വാഗതവും ട്രഷറർ പി വിനീത് നന്ദിയും പറഞ്ഞു.









0 comments