ad
Deshabhimani

കഞ്ചാവുമായി 
അതിഥിത്തൊഴിലാളി പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 16, 2026, 01:02 AM | 1 min read

പാലക്കാട്

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പാലക്കാട്‌ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പൊലീസും ജില്ലാ ഡോഗ്‌ സ്‌ക്വാഡും ബോംബ്‌ സ്‌ക്വാഡുംചേർന്ന്‌ നടത്തിയ സുരക്ഷാ പരിശോധനയിൽ കഞ്ചാവുമായി അതിഥിത്തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി രാമ മണ്ഡൽ (27)ആണ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാക്ക്പാക്കിൽനിന്ന്‌ 700 ഗ്രാം കഞ്ചാവ്‌ കണ്ടെടുത്തു. ബംഗാളിൽനിന്ന് ട്രെയിൻ മാർഗം കഞ്ചാവുമായി വന്ന ഇയാൾ പൊലീസ്‌ പരിശോധന നടക്കുന്നതുകണ്ട് രക്ഷപ്പെടാൻ ശ്രമിക്കവേ പിടികൂടുകയായിരുന്നു. മംഗലാപുരത്തെ അതിഥിത്തൊഴിലാളി ക്യാമ്പുകളിൽ ചില്ലറ വിൽപ്പന നടത്താനാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇയാൾ പൊലീസിനോട്‌ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home