ad
Deshabhimani

ഡിവൈഎഫ്‌ഐ ‘യങ് ഇന്ത്യ'

പൊരുതും നല്ല നാളിനായി

ഡിവൈഎഫ്ഐ കോഴിക്കോട് ടൗൺ ബ്ലോക്ക് കമ്മിറ്റി കോവൂരിൽ
സംഘടിപ്പിച്ച യങ് ഇന്ത്യ ക്യാമ്പയിനിൽ പി എ മുഹമ്മദ് റിയാസ് എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിജ്ഞയെടുക്കുന്നു.

ഡിവൈഎഫ്ഐ കോഴിക്കോട് ടൗൺ ബ്ലോക്ക് കമ്മിറ്റി കോവൂരിൽ
സംഘടിപ്പിച്ച യങ് ഇന്ത്യ ക്യാമ്പയിനിൽ പി എ മുഹമ്മദ് റിയാസ് എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിജ്ഞയെടുക്കുന്നു.

വെബ് ഡെസ്ക്

Published on Aug 16, 2026, 01:33 AM | 1 min read

കോഴിക്കോട്

വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനുമെതിരെ നാട്‌ പകരംചോദിക്കുമെന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യദിനത്തിൽ യുവത ഒത്തുചേർന്നു. ജില്ലയിലെ 17 ബ്ലോക്ക്‌ കേന്ദ്രങ്ങളിലായി നടന്ന പരിപാടിയിൽ ആയിരങ്ങൾ അണിനിരന്നു. മോദിയുടെ ഭരണത്തിനുകീഴിൽ പൊതുപരീക്ഷകളിൽ നടത്തിയ അഴിമതിക്കും ക്രമക്കേടിനും എതിരെയുള്ള യുവതയുടെ ശബ്ദമായി ഡിവൈഎഫ്‌ഐ യങ് ഇന്ത്യ ക്യാമ്പയിൻ മാറി. കോഴിക്കോട് ടൗൺ ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വത്തിൽ കോവൂരിൽ നടന്ന യങ്‌ ഇന്ത്യ മുൻ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ് റിയാസ് എംഎൽഎ ഉദ്ഘാടനംചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ സിനാൻ ഉമ്മർ അധ്യക്ഷനായി. ബ്ലോക്ക്‌ സെക്രട്ടറി ഫഹദ്‌ ഖാൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി വൈശാഖ്‌, ടി ഹിബ എന്നിവർ സംസാരിച്ചു. കുന്നുമ്മലിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത, വടകരയിൽ ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം വി ജയരാജൻ, ഫറോക്കിൽ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അഡ്വ. എൽ ജി ലിജീഷ്, കക്കോടിയിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി സി ഷൈജു, നാദാപുരത്ത്‌ മുൻ സംസ്ഥാന ജോ. സെക്രട്ടറി കെ റഫീഖ്, കോഴിക്കോട് നോർത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം എൻ സുകന്യ എന്നിവർ ഉദ്‌ഘാടനംചെയ്തു. പേരാമ്പ്രയിൽ മുൻ മന്ത്രി കെ ടി ജലീൽ, നരിക്കുനിയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ ഷഫീഖ്‌, ബാലുശേരിയിൽ ജില്ലാ സെക്രട്ടറി കെ അരുൺ, കോഴിക്കോട് സൗത്തിൽ പ്രസിഡന്റ്‌ ദിപു പ്രേംനാഥ്‌, തിരുവമ്പാടിയിൽ ട്രഷറർ കെ എം നിനു, കൊയിലാണ്ടിയിൽ സംസ്ഥാന കമ്മിറ്റി അംഗം പി എം ആർഷോ, പയ്യോളിയിൽ സംസ്ഥാന കമ്മിറ്റി അംഗം എ കെ ഷാനിബ്‌, താമരശേരിയിൽ കെ സുനിൽ, കുന്നമംഗലത്ത്‌ എ എം റഷീദ്‌, ഒഞ്ചിയത്ത്‌ ഉണ്ണികൃഷ്ണൻ വയനാട്‌ എന്നിവർ ഉദ്ഘാടനംചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home