ബസില്‍നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് പരിക്ക്

സ്വകാര്യ ബസിന്റെ തുറന്നിട്ട പിൻവാതിൽനിന്ന് ഫെബിന്‍ പുറത്തേക്ക് തെറിച്ചുവീഴുന്നു
മട്ടാഞ്ചേരി
ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ പിന്‍വാതിലില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു.തോപ്പുംപടി മുണ്ടംവേലി സ്വദേശി ഫ്രെഡിയുടെ മകന്‍ ഫെബിന്‍ ഫ്രെഡി(14)നാണ് പരിക്കേറ്റത്. കഴിഞ്ഞ 11ന് വൈകിട്ടാണ് സംഭവം.
കഠാരി ബാഗിലെ സ്കൂളില്‍നിന്ന് തോപ്പുംപടിയിലെ വീട്ടിലേക്ക് പോകാൻ ആലുവ തോപ്പുംപടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആന്‍സായിയെന്ന സ്വകാര്യ ബസിലാണ് ഫെബിന്‍ കയറിയത്. ഐലൻഡ് എടിഎസ് ജങ്ഷനില്‍വച്ച് ബസ് അശ്രദ്ധമായി വളച്ചതിനാല്‍ തുറന്നിട്ട പിന്നിലെ വാതില്‍ വഴി ഫെബിന്‍ തെറിച്ച് വീഴുകയായിരുന്നു. വീഴ്ചയില്‍ വലതു തോളിന്റെ അസ്ഥിക്ക് പൊട്ടല്‍ സംഭവിച്ച് റോഡില്‍ കിടന്ന ഫെബിന് വൈദ്യ സഹായം നല്‍കാൻ തയ്യാറാകാതെ ബസുമായി ജീവനക്കാർ കടന്ന് കളഞ്ഞു. സംഭവത്തില്‍ ഹാര്‍ബര്‍ പൊലിസ് കേസെടുത്തു.










0 comments