ആർ സുരേഷ്‌കുമാറിനെ അനുസ്‌മരിച്ചു

ആർ സുരേഷ്‌കുമാർ അനുസ്മരണയോഗം എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം എ അജിത്കുമാർ ഉദ്ഘാടനംചെയ്യുന്നു
വെള്ളറട
കേരള എൻജിഒ യൂണിയൻ തൈക്കാട് ഏരിയ ജോയിന്റ് സെക്രട്ടറി ആർ സുരേഷ്‌കുമാറിനെ അനുസ്‌മരിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം എ അജിത്കുമാർ യോഗം ഉദ്ഘാടനം ചെയ്തു. സിപിഐ എം ആര്യങ്കോട് ലോക്കൽ സെക്രട്ടറി കെ കെ സജയൻ, സിപിഐ എം ചെമ്പൂര് ലോക്കൽ സെക്രട്ടറി കെ പ്രദീപ്കുമാർ, തുടലി വാർഡ് അംഗം കെ അനിൽ, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാർ, സംസ്ഥാന സെക്രട്ടറി പി സുരേഷ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് സജീവ്കുമാർ, സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട്, പ്രസിഡന്റ് ജി ഉല്ലാസ്‌കുമാർ, കെജിഒഎ സൗത്ത് ജില്ലാ സെക്രട്ടറി എം സുരേഷ് ബാബു, യൂണിയൻ സൗത്ത് ജില്ലാ ട്രഷറർ കെ ആർ സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.








0 comments