ad
Deshabhimani

കൃഷിയറിവുകൾ തൊട്ടറിഞ്ഞ്‌ കുരുന്നുകൾ

മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല സംഘടിപ്പിച്ച കൃഷിപാഠം പരിപാടി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം 
കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല സംഘടിപ്പിച്ച കൃഷിപാഠം പരിപാടി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം 
കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 16, 2026, 03:29 AM | 1 min read

കാട്ടാക്കട

കുരുന്നുകൾക്ക്‌ കൃഷിയറിവുകൾ പകർന്ന്‌ മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല ബാലവേദി സംഘടിപ്പിച്ച കൃഷിപാഠം പരിപാടി. പൂവച്ചൽ പഞ്ചായത്തിലെ ആനാകോട് ഏലായിലെ മാതൃകാ കർഷകരായ തേരുമ്മൽ പി ബിജു, രതീഷ് സദനത്തിലെ വി അപ്പുക്കുട്ടൻനായർ, തേരുമ്മൽ പി വേണുഗോപാലൻനായർ എന്നിവരുടെ പച്ചക്കറിത്തോട്ടങ്ങളാണ് മുതിയാവിള സെന്റ്‌ ആൽബർട്സ് സ്‌കൂളിലെ വിദ്യാർഥികൾ സന്ദർശിച്ചത്. അധ്യാപക–രക്ഷാകർതൃ പ്രതിനിധികളും ഒപ്പമുണ്ടായി. കൃഷിയിട സന്ദർശനം, നടീൽ വസ്തുക്കളുടെ കൈമാറൽ, മാതൃകാ കർഷകർക്ക് ആദരം എന്നിവ നടന്നു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്‌ അംഗം കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ്‌ എ ജെ അലക്സ് റോയ് അധ്യക്ഷനായി. കുട്ടിക്കർഷകരായ ബി അഭിരാമി, വി എൻ വർഷ എന്നിവർ കൃഷിയനുഭവങ്ങൾ പങ്കുവച്ചു. സ്‌കൂൾ പ്രഥമാധ്യാപകൻ കെ ഷാജിമോൻ വള്ളിപ്പയർ വിത്തുകൾ കൈമാറി. മാതൃകാ കർഷകരെ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം കെ രാമചന്ദ്രൻ ആദരിച്ചു. പഞ്ചായത്ത്‌ അംഗങ്ങളായ ഡി പ്രസന്നകുമാരി, കൃഷ്ണ സുജ, ഗ്രന്ഥശാല വൈസ് പ്രസിഡന്റുമാരായ എസ് അനികുട്ടൻ, എ എസ് ബൈജു, ജോയിന്റ്‌ സെക്രട്ടറി എസ് പി സുജിത്‌, കെ വി അശോകൻ, ബി അജയകുമാർ ആനാകോട്, എം വി അനിൽകുമാർ, എ ബി അനുരാഗ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home