മെഗാ ഓണം മിറാക്കിൾസ് എക്സ്പോയ്ക്ക് തുടക്കം

തിരുവനന്തപുരം
പ്രസ് ക്ലബ്ബിന്റെയും കലാ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ ആനയറ വേൾഡ് മാർക്കറ്റ് ഗ്രൗണ്ടിൽ മെഗാ ഓണം മിറാക്കിൾസ് എക്സ്പോ ആൻഡ് കാർണിവലിന് തുടക്കമായി. മന്ത്രി സി പി ജോൺ ഉദ്ഘാടനം ചെയ്തു. ദുബായ് മിറാക്കിൾ ഗാർഡൻ, പക്ഷികളുടെ ഏവിയറി, മെർമെയ്ഡ് ഷോ, ഗോസ്റ്റ് ഹൗസ്, അമ്യൂസ്‌മെന്റ് റൈഡുകൾ എന്നിവയ്ക്കൊപ്പം വിപുലമായ ഓണം പ്രദർശന -വിപണനമേള, മലബാർ ഭക്ഷ്യമേള, ഓട്ടോമൊബൈൽ എക്സ്പോ എന്നിവയും ഒരുക്കിയിട്ടുണ്ട്. സെപ്തംബർ ആറുവരെയാണ് കാർണിവൽ. ദിവസവും പകൽ രണ്ടുമുതൽ രാത്രി 10 വരെയും ഓണാവധി ദിവസങ്ങളിൽ പകൽ 11 മുതൽ രാത്രി 10 വരെയുമാണ് പ്രവേശനം. പ്രസ് ക്ലബ് സെക്രട്ടറി പി ആർ പ്രവീൺ, കേരളീയം സെക്രട്ടറി ലാലു ജോസഫ്, കൗൺസിലർമാരായ ജയ രാജീവ്, അശ്വതി, മുൻ കൗൺസിലർ ഡി അനിൽകുമാർ, ആർ രാജീവ്, പ്രസ് ക്ലബ് മാനേജിങ് കമ്മിറ്റി അംഗങ്ങളായ ശങ്കര സുബ്രമണി, എ ജയമോഹൻ, ആർ കെ കുമാർ എന്നിവർ പങ്കെടുത്തു.








0 comments