ad
Deshabhimani

ആവേശമായി ഡിവൈഎഫ്‌ഐ ‘യങ്‌ ഇന്ത്യ’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 16, 2026, 03:41 AM | 2 min read

തിരുവനന്തപുരം

‘വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽനിഷേധത്തിനും പകരം ചോദിക്കുക’ എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യദിനത്തിൽ വിവിധ കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌ഐ ‘യങ്‌ ഇന്ത്യ’ യുവജന റാലി സംഘടിപ്പിച്ചു. 19 ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ നടന്ന പൊതുയോഗത്തിലും റാലിയിലും വിദ്യാർഥികളും യുവജനങ്ങളും രാഷ്ട്രീയ–സാമൂഹ്യ–കലാസാംസ്‌കാരിക മേഖലകളിലെ പ്രമുഖരും പങ്കെടുത്തു. കഴക്കൂട്ടം കാട്ടായിക്കോണത്ത് ബ്ലോക്ക് പ്രസിഡന്റ്‌ ആൽബിൻ ആൽബർട്ട് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ഡി രമേശൻ, എ ഷിബു, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ ടി എസ് രേവതി, ബ്ലോക്ക് സെക്രട്ടറി സെബിൻ കാട്ടായിക്കോണം, ശരണ്യ സുർജിത്ത്, കൗൺസിലർമാരായ സിന്ധു ശശി, ടി സുചിത്ര തുടങ്ങിയവർ സംസാരിച്ചു. പാളയം വലിയവിളയിൽ അരുൺ സണ്ണി അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി മനുകൃഷ്ണൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷാനവാസ്‌, ജില്ലാ കമ്മിറ്റി അംഗം വിദ്യ മോഹനൻ, എ വിഷ്ണു, സിപിഐ എം പാളയം ഏരിയ സെക്രട്ടറി ജെ പി ജഗതീഷ്, വലിയവിള ലോക്കൽ സെക്രട്ടറി ജി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ​ചാല ചാലയിൽ പി ജി സമ്പത്ത്‌ അധ്യക്ഷനായി. സിപിഐ എം ചാല ഏരിയ സെക്രട്ടറി എസ് ജയിൽകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആദർശ് ഖാൻ, എസ് സലിം, എസ് ആർ അഞ്ചു, സിപിഐ എം അമ്പലത്തറ ലോക്കൽ സെക്രട്ടറി ബി ജലീൽ, ഡിവൈഎഫ്ഐ ബ്ലോക്ക്‌ ട്രഷറർ എം പി ലിജു, ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം ഷാന മുഹമ്മദ്‌ എന്നിവർ സംസാരിച്ചു. വഞ്ചിയൂർ ശ്രീകണ്ഠേശ്വരം ജങ്ഷനിൽ ബ്ലോക്ക് പ്രസിഡന്റ് വി ദിനീത് അധ്യക്ഷനായി, സെക്രട്ടറി എം നിതീഷ്, സിപിഐ എം വഞ്ചിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി എം ഹരിപ്രസാദ്, ബ്ലോക്ക് ട്രഷറർ എ എൽ നിരഞ്ജൻ, വരുൺ, ഹരികൃഷ്ണൻ, രമ്യശ്രീ, രേവന്ത്, അമൽ തുടങ്ങിയവർ സംസാരിച്ചു. ​പേരൂർക്കട കരകുളത്ത് ബ്ലോക്ക് പ്രസിഡന്റ്‌ എ നിഖിൽ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് എസ് രാജലാൽ, കരകുളം പഞ്ചായത്ത് പ്രസിഡന്റ്‌ സി അജിത്ത്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ആർ അമൽ, ജില്ലാ കമ്മിറ്റി അംഗം എ വി പ്രിയങ്ക, ബ്ലോക്ക് ട്രഷറർ ആർ അർജുൻ രാജ്, ജോയിന്റ്‌ സെക്രട്ടറി ആർ എസ് ജിതിൻ, അനൂപ് വിത്സൻ തുടങ്ങിയവർ സംസാരിച്ചു. ​ വെള്ളറട ഒറ്റശേഖരമംഗലത്ത്‌ അനന്തു അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി പശുവെണ്ണറ ശ്രീജു, അനഘ ഷാജി, ഡി കെ ശശി, സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് മോഹനൻ, കെ കെ സജയൻ, ആര്യൻങ്കോട് പഞ്ചായത്ത് പ്രസിഡന്റ്‌ സി അജിത, വിജയ്‌ല‍ൗലിൻ തുടങ്ങിയവർ സംസാരിച്ചു. ​വിളപ്പിൽ വിളപ്പിലിൽ ബ്ലോക്ക് പ്രസിഡന്റ്‌ എസ്‌ ആർ ആദിത്യൻ അധ്യക്ഷനായി. ബ്ലോക്ക്‌ സെക്രട്ടറി കെ എൽ ലിജു, സിജിൻ രാജ്, എ എസ്‌ രമ്യ എന്നിവർ സംസാരിച്ചു. ​​നേമം പ്രാവച്ചമ്പലത്ത്‌ ബ്ലോക്ക് പ്രസിഡന്റ്‌ ആനന്ദ് ഷിനു അധ്യക്ഷനായി. എസ് കെ പ്രീജ, എം യു മനുക്കുട്ടൻ, ആർ എസ് ജ്യോതിഷ്, ബ്ലോക്ക് സെക്രട്ടറി അർ എസ് ശ്രീജിത്ത്, ബ്ലോക്ക് ട്രഷറർ ബി എസ് ആദർശ്, പി എസ് കിരൺ, എസ് സുകേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home