ഐസിസികെ സമ്മേളനം തുടങ്ങി
സങ്കീർണ ഹൃദയധമനി ചികിത്സയിലെ നൂതന രീതികൾ ചർച്ചയാകും

ഐസിസികെ വാർഷിക സമ്മേളനം പ്രസിഡന്റ് ഡോ. കെ ശിവപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
സങ്കീർണ ഹൃദയധമനി ബ്ലോക്കുകൾക്കുള്ള നൂതന ചികിത്സാ രീതികൾ ചർച്ചയാക്കി ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരളയുടെ (ഐസിസികെ) ത്രിദിന സമ്മേളനം തുടങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ പ്രസിഡന്റ് ഡോ. കെ ശിവപ്രസാദ് ഉദ്‌ഘാടനം ചെയ്തു. ഇൻട്രാവാസ്കുലർ ലിത്തോട്രിപ്സി, അതെറെക്ടമി, ലേസർ ആൻജിയോപ്ലാസ്റ്റി, ലെഫ്റ്റ് മെയിൻ കൊറോണറി ആർട്ടറി ബ്ലോക്കുകൾ, ഹൃദയവാൽവ് ചികിത്സകൾ എന്നിവയും സമ്മേളനത്തിൽ ചർച്ചയാകും. മുന്നൂറിലധികം പ്രമുഖ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകളും ഹൃദ്രോഗ വിദഗ്ധരും പങ്കെടുക്കുന്നുണ്ട്. സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. ടി രാജേഷ്, ഓർഗനൈസിങ് സെക്രട്ടറി ഡോ. എസ് വി പ്രവീൺ, സെക്രട്ടറി ഡോ. ലൂയി ഫിഷർ, ട്രഷറർ ഡോ. അരുൺ ഗോപി എന്നിവർ സംസാരിച്ചു.







0 comments