തലകീഴായ കോൺഗ്രസ് കൊടിക്കൊപ്പം ദേശീയ പതാക

പേട്ട അക്ഷരവീഥി റോഡിൽ ഐഎൻടിയുസി കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിയിരിക്കുന്നു
വഞ്ചിയൂർ
ദേശീയ പതാകയ്ക്ക് ഒപ്പമോ അതിനുമുകളിലോ മറ്റ് പതാകകൾ സ്ഥാപിക്കാൻ പാടില്ലെന്ന പ്രോട്ടോക്കോൾ ലംഘിച്ച് ഐഎൻടിയുസി. ഐൻടിയുസിയുടെയും തലകീഴായി കെട്ടിയ കോൺഗ്രസ് കൊടിയുടെയും ഒപ്പം ഒരേ കൊടിമരത്തിൽ തുല്യ ഉയരത്തിലാണ് ദേശീയപതാകയും ഉയർത്തിയത്. പേട്ട അക്ഷരവീഥി റോഡിന് മുൻവശത്താണ് സംഭവം. ദേശീയ പതാക പ്രോട്ടോക്കോൾ ലംഘനത്തിനൊപ്പം കോൺഗ്രസ് കൊടി തലകീഴായി കെട്ടിയതിലും നവമാധ്യമങ്ങളിലടക്കം വിമർശവും പരിഹാസവും ശക്തമാണ്.







0 comments