ad
Deshabhimani

​കുഞ്ചൂട്ടിൽ ലെയ്‌ൻ റോഡിൽ 
യാത്രാദുരിതം

കുഞ്ചൂട്ടിൽ ലെയ്‌ൻ റോഡിൽ പിക്കപ് ഓട്ടോ ചെളിയിൽ താഴ്‌ന്നപ്പോൾ

കുഞ്ചൂട്ടിൽ ലെയ്‌ൻ റോഡിൽ പിക്കപ് ഓട്ടോ ചെളിയിൽ താഴ്‌ന്നപ്പോൾ

വെബ് ഡെസ്ക്

Published on Aug 16, 2026, 03:38 AM | 1 min read

കഴക്കൂട്ടം

സംഗീതനഗർ കുഞ്ചൂട്ടിൽ ലെയ്‌ൻ റോഡിൽ നാട്ടുകാർക്ക്‌ യാത്രാദുരിതം. കാര്യവട്ടം, പാങ്ങപ്പാറ വാർഡുകളിലൂടെ കടന്നുപോകുന്ന റോഡിന്റെ നിർമാണം പാതിവഴിയിൽ നിലച്ചതോടെ വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഇതുവഴിയുള്ള യാത്ര ദുരിതപൂർണമാണ്‌. പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും അനാസ്ഥയെ തുടർന്നാണ്‌ നിർമാണം മുടങ്ങിയത്‌. എൽഡിഎഫ്‌ സർക്കാർ ഗ്രാമീണ റോഡ് പദ്ധതിയിൽ ഒരുകോടി രൂപ അനുവദിച്ച് നിർമാണം ആരംഭിച്ചെങ്കിലും കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി ജോലി നിർത്തിവയ്ക്കുകയായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ മഴ ശക്തമായതോടെ റോഡ്‌ ചെളിക്കുളമായി. സ്‌കൂൾ വാഹനങ്ങൾ ഉൾപ്പെടെ ചെളിയിൽ താഴ്‌ന്നു. നാട്ടുകാർ വടംകെട്ടി വാഹനങ്ങൾ വലിച്ചുകയറ്റേണ്ട സ്ഥിതിയാണ്. ഇരുചക്രവാഹന യാത്രികർ വീണ് പരിക്കേൽക്കുന്നതും പതിവാണ്. ടാറിങ് ഉൾപ്പെടെയുള്ള ജോലികൾ അടിയന്തരമായി പൂർത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കണമെന്നും അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home