ലഹരിവിരുദ്ധ നാടകവും നൃത്തശിൽപ്പവുമായി കുരുന്നുകൾ

മുഹമ്മ സി എം എസ് എൽ പി സ്കൂൾ വിദ്യാർഥികൾ ലഹരിവിരുദ്ധ നാടകം അവതരിപ്പിക്കുന്നു
മുഹമ്മ
ലഹരിയ്ക്കെതിരെ സ്വാതന്ത്ര്യം എന്ന സന്ദേശവുമായി മുഹമ്മ സിഎംഎസ്എൽപി സ്കൂൾ വിദ്യാർഥികളും അധ്യാപകരും. മുഹമ്മ പൊലീസ് സ്റ്റേഷൻ, കായിപ്പുറം, മുഹമ്മ സി എച്ച് സി , മുഹമ്മ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ നാടകവും നൃത്തശിൽപ്പവും അവതരിപ്പിച്ചു. ജവാൻ ദിപുമോൻ ദീപശിഖ പ്രയാണം ഫ്ലാഗ് ഓഫ് ചെയ്‌തു. പിടിഎ പ്രസിഡന്റ് അരുൺ ദാസ് അധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളിൽ പ്രധാനാധ്യാപിക പി എസ് സന്ധ്യ, വൈസ് പ്രസിഡന്റ് സുബിത, എംപിടിഎ വൈസ് പ്രസിഡന്റ് അർച്ചന, സ്റ്റാഫ് സെക്രട്ടറി ലിജ പോൾ, എസ് ആർ ജി കൺവീനർ ആൻസി ജേക്കബ് എന്നിവർ സംസാരിച്ചു.










0 comments