പൈപ്പ് ചോർച്ചയ്‌ക്ക് പരിഹാരമില്ല

മുല്ലശേരിയിൽ പ്രധാന പൈപ്പ് ലൈനിലെ ചോർച്ച
നെടുമങ്ങാട്
കരകുളം മുല്ലശേരിയിൽ പ്രധാന പൈപ്പിലെ ചോർച്ചയ്‌ക്ക് പരിഹാരമില്ല. കുടിവെള്ളക്ഷാമം രൂക്ഷമായ ഉയർന്ന പ്രദേശങ്ങളായ നെല്ലിവിള, തോപ്പിൽ, കുന്നൂർക്കൽ, കിടങ്ങുവിള, തേറക്കോട് എന്നിവിടങ്ങളിൽ വെള്ളമെത്തിക്കുന്ന പൈപ്പ്‌ലൈനിലാണ് ചോർച്ച. ഒരാഴ്ച പിന്നിട്ടിട്ടും വാട്ടർ അതോറിട്ടി അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. പൊട്ടിയ പൈപ്പ് വാട്ടർ അതോറിട്ടിയുടെ ഉടമസ്ഥതയിലുള്ളതല്ലെന്നാണ് അധികൃതരുടെ വാദം. എന്നാൽ, അറ്റകുറ്റപ്പണി പഞ്ചായത്തിന്റെ തലയിൽ കെട്ടിവച്ച് തലയൂരാനാണ് വാട്ടർ അതോറിട്ടിയുടെ ശ്രമമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.








0 comments