ad
Deshabhimani

തിരച്ചിൽ അവസാനിപ്പിക്കാൻ സർക്കാർ നീക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 16, 2026, 02:10 AM | 1 min read

കൊല്ലം

മീൻപിടിക്കാൻ പോയി കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ചവറ പുത്തൻതുറ കടുവുങ്കൽ വീട്ടിൽ ഗ‍ൗതം കൃഷ്‌ണനെ കണ്ടെത്താനുള്ള തിരച്ചിൽ അവസാനിപ്പിക്കാൻ സർക്കാർ നീക്കം. പേരിനുമാത്രമായി ഫിഷറീസ്‌ വകുപ്പിന്റെ ബോട്ടിൽ മാത്രമാണ്‌ ശനിയാഴ്‌ച തിരച്ചിൽ നടന്നത്‌. വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ തിരച്ചിൽ നടന്നതുമില്ല. അതിനിടെ തിരച്ചിലിനുള്ള കപ്പൽ മടക്കി അയക്കാൻ നേവി അധികൃതർ കലക്ടർക്ക്‌ നിർദേശം നൽകിയിരുന്നു. കഴിഞ്ഞ മാസം 31നാണ്‌ ഗ‍ൗതം കൃഷ്‌ണനെ കാണാതായത്‌. സംഭവം നടന്ന ദിവസവും അടുത്ത മണിക്കൂറുകളിലോ ഫലപ്രദമായ തിരച്ചിൽ നടത്താൻ ഫിഷറീസ്‌ വകുപ്പിന്‌ കഴിഞ്ഞിരുന്നില്ല. രേഷ്‌മ നീണ്ടകര കോസ്‌റ്റൽ പൊലീസ്‌ സ്‌റ്റേഷന്‌ മുന്നിൽ കുത്തിയിരിപ്പ്‌ സമരം നടത്തിയശേഷമാണ്‌ തിരച്ചലിന്‌ ഏകോപനമുണ്ടായത്‌. പിന്നെയും ഒരുദിവസം കൂടി കഴിഞ്ഞാണ്‌ നേവി എത്തിയതും. സുപ്രധാനമായ മണിക്കൂറുകൾ നഷ്ടപ്പെടുത്തിയ ശേഷമുള്ള തിരച്ചിലിന്‌ ഫലമുണ്ടാവില്ലെന്ന്‌ സർക്കാരിന്‌ ഒഴികെ മറ്റെല്ലാവർക്കും അറിയാമായിരുന്നു. അതിനിടെ ശനിയാഴ്‌ച ഫിഷറീസ്‌ ബോട്ടിൽ നടത്തിയ തിരച്ചിലും വിഫലമായി. ഗ‍ൗതമിനെ കാണാതായിട്ട്‌ പതിനാറ്‌ ദിവസം പിന്നിട്ടു. ഫൈബർ വള്ളം മറിഞ്ഞ്‌ ഗ‍ൗതംകൃഷ്‌ണന്റെ മുത്തച്ഛൻ പുത്തൻതുറ പൂമുഖത്ത്‌ വീട്ടിൽ രാജീവൻ (76), അച്ഛൻ രാധാകൃഷ്‌ണൻ (47) എന്നിവരാണ്‌ മരിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home