12–ാം വയസ്സിൽ ഇംഗ്ലീഷ് നോവൽ എഴുതി പ്രസിദ്ധീകരിച്ചു
ആദിദേവിന് അനുമോദനം

ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ അനുമോദനച്ചടങ്ങിൽ ആദിദേവിന് എൻ സതീഷ് ഉപഹാരം നൽകുന്നു
കൊച്ചി
ചെറിയപ്രായത്തിൽ ഇംഗ്ലീഷ് നോവൽ എഴുതി പ്രസിദ്ധീകരിച്ച ആദിദേവിനെ അനുമോദിച്ചു. ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) എളംകുളം ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്. ബ്രാഞ്ച് പ്രസിഡന്റ് എൻ സതീഷ് ഉപഹാരം നൽകി.
12–ാം വയസ്സിലാണ് ആദിദേവ് ‘ദ ലാസ്‌റ്റ് റൺവേ’ എന്ന നോവൽ എഴുതി പ്രസിദ്ധീകരിച്ചത്. ഇപ്പോൾ 13 വയസ്സുള്ള ആദിദേവ്, പെരുന്പാവൂർ തണ്ടേക്കാട് ജമാത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ്. സെക്രട്ടറി കെ എം ലാലു അധ്യക്ഷനായി. ബ്രാഞ്ചിലെ തൊഴിലാളിയായ എസ് രവീന്ദ്രന്റെ മകനാണ് ആദിദേവ്.










0 comments