ക്ഷേമപെൻഷൻ അട്ടിമറിക്കരുത്: ഡിഎഡബ്ല്യുഎഫ് പ്രതിഷേധിച്ചു

ക്ഷേമപെൻഷൻ അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാർ നടപടിക്കെതിരെ ഡിഎഡബ്ല്യുഎഫ് ജില്ലാ കമ്മിറ്റി ആലുവ പോസ്റ്റ് ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ടി വി ആന്റു ഉദ്ഘാടനം ചെയ്യുന്നു
ആലുവ
സാമൂഹ്യസുരക്ഷാ പെൻഷൻ അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാർനടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎഡബ്ല്യുഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ പോസ്റ്റ് ഓഫീസിനുമുന്നിൽ പ്രതിഷേധപ്രകടനം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ടി വി ആന്റു ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് സി എം സുനീർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ഷൈജു ദാസ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി ബൈജു, മഞ്ജു മോഹൻ, എം മോഹൻദാസ്, കെ എം ശിവരാജു എന്നിവർ സംസാരിച്ചു.









0 comments