Deshabhimani

ദേശാഭിമാനി പത്രപ്രചാരണം 
ആവേശകരമായി മുന്നോട്ട്‌

Deshabhimani Circulation Drive

സിപിഐ എം കാഞ്ഞൂർ ലോക്കൽ കമ്മിറ്റി ചേർത്ത 225 ദേശാഭിമാനി പത്രത്തിന്റെ വാർഷികവരിസംഖ്യ ജില്ലാ സെക്രട്ടറി എസ് സതീഷ്‌ ഏരിയ കമ്മിറ്റി അംഗം പി അശോകനിൽനിന്ന്‌ ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Oct 13, 2026, 03:00 AM | 1 min read

കൊച്ചി


മതനിരപേക്ഷതയുടെ കാവലാളും സാമൂഹ്യപുരോഗതിയുടെ ചാലകശക്തിയും നാടിന്റെ ശബ്ദവുമായ ദേശാഭിമാനി ദിനപത്രത്തിന്റെ പ്രചാരണം ജില്ലയിൽ ആവേശകരമായി മുന്നോട്ട്‌. വിദ്യാർഥികളും യുവജനങ്ങളും അടക്കമുള്ളവർ പത്രത്തിന്റെ വരിക്കാരാകാൻ തയ്യാറായി മുന്നോട്ടുവരുന്ന കാഴ്ചയാണ്‌ ജില്ലയിലുടനീളം കാണുന്നത്‌.


DBI


പത്രപ്രചാരണത്തിന്റെ ഭാഗമായി വിവിധ കേന്ദ്രഗങ്ങളിൽ സംഘടിപ്പിച്ച സെമിനാറുകളിലെ പങ്കാളിത്തം ദേശാഭിമാനിയുടെ സ്വാധീനത്തെ അടിവരയിടുന്നതായിരുന്നു. വിവിധ ലോക്കൽ കമ്മിറ്റികളുടെയും വർഗ ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ ദേശാഭിമാനി പത്രത്തിന്റെ വാർഷികവരിസംഖ്യ ഏറ്റുവാങ്ങുന്നത്‌ പുരോഗമിക്കുകയാണ്‌.


സിപിഐ എം കാഞ്ഞൂർ ലോക്കൽ കമ്മിറ്റിയുടെ 25 ബ്രാഞ്ചുകളിൽനിന്നായി ആദ്യഘട്ടം ചേർത്ത 225 ദേശാഭിമാനി പത്രത്തിന്റെ വാർഷിക വരിസംഖ്യ ജില്ലാ സെക്രട്ടറി എസ് സതീഷ് ഏറ്റുവാങ്ങി. ചടങ്ങിൽ അങ്കമാലി ഏരിയ സെക്രട്ടറി കെ പി റെജീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി കെ മോഹനൻ, സി കെ സലിംകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി ഐ ശശി, കെ പി ബിനോയ്, പി അശോകൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home