നവരാത്രി ആഘോഷങ്ങള്‍ തുടങ്ങി

പറവൂർ ദക്ഷിണ മൂകാംബിക സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് നടന്ന നൃത്തശിൽപ്പം
പറവൂര്‍/തൃപ്പൂണിത്തുറ
ദക്ഷിണമൂകാംബിക ക്ഷേത്രത്തിലെ 10 ദിവസം നീളുന്ന നവരാത്രി ഉത്സവം തുടങ്ങി. സോപാന സംഗീതജ്ഞന്‍ അമ്പലപ്പുഴ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് രമേഷ് പി കുറുപ്പ് അധ്യക്ഷനായി. അമ്പലപ്പുഴ വിജയകുമാറും കക്കാട്ട് മാസ്റ്റര്‍ വിഘ്‌നേശ്വരമാരാരും ചേര്‍ന്ന് സോപാനസംഗീതം അവതരിപ്പിച്ചു. ചൊവ്വ രാവിലെ എട്ടിന് ഭക്തിഗാനമേള, വൈകിട്ട് അഞ്ചിന് സംഗീതാര്‍ച്ചന, ഗസല്‍സന്ധ്യ, നൃത്തനൃത്യങ്ങള്‍, ഭക്തിഗാനാര്‍ച്ചന എന്നിവ നടക്കും.
ബുധന്‍ വൈകിട്ട് അഞ്ചിന് സംഗീതാര്‍ച്ചന, തിരുവാതിരകളി, നൃത്തനൃത്യങ്ങള്‍, ഭക്തിഗാനമേള. 15ന് വൈകിട്ട് അഞ്ചിന് സംഗീതക്കച്ചേരി, ഭജന്‍സ്, ഭരതനാട്യം, തിരുവാതിരകളി. 16ന് രാവിലെ എട്ടുമുതല്‍ ദേവീമാഹാത്മ്യം സമ്പൂര്‍ണപാരായണം. വൈകിട്ട് അഞ്ചിന് നൃത്തനൃത്യങ്ങള്‍, ഭജന്‍സ്, വീണസംഗീതക്കച്ചേരി. 17ന് രാവിലെ ഒമ്പതുമുതല്‍ സംഗീതാര്‍ച്ചന, ഭജന, തിരുവാതിരകളി, മോഹിനിയാട്ടം, ദിവ്യനാമതരംഗിണി, നൃത്തനൃത്യങ്ങള്‍. 18ന് രാവിലെ എട്ടിന് നൃത്തനൃത്യങ്ങള്‍, വയലിന്‍ അര്‍ച്ചന, ഭജന്‍സ്, ഭക്തിഗാനമേള, തിരുവാതിരകളി, സംഗീതാര്‍ച്ചന നൃത്തം, ഭരതനാട്യം. ദീപാരാധനയ്‌ക്കുശേഷം പൂജവയ്പ്. 19ന് രാവിലെ എട്ടുമുതല്‍ സംഗീതക്കച്ചേരി, വയലിന്‍ ഡ്യൂയറ്റ്, ഭക്തിഗാനമേള, നൃത്തനൃത്യങ്ങള്‍. 20ന് രാവിലെ എട്ടുമുതല്‍ സംഗീതാര്‍ച്ചന, വയലിന്‍കച്ചേരി, തിരുവാതിരകളി, സോപാനസംഗീതം, ഭക്തിഗാനമേള. 21ന് പുലര്‍ച്ചെ പൂജയെടുപ്പ്. അഞ്ചിന് വിദ്യാരംഭം എന്നിവ നടക്കും.
ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങ് തിരുവിതാംകൂര്‍ ദേവസ്വം ഡെപ്യൂട്ടി കമീഷണര്‍ കെ ഇന്ദുകുമാരി ഉദ്ഘാടനം ചെയ്യും. ഇരുപതോളം ഗുരുക്കർ കുട്ടികള്‍ക്ക് ആദ്യാക്ഷരം പകരും. ഏഴുമുതല്‍ വയലിന്‍കച്ചേരി, തിരുവാതിരകളി. 11.30ന് പഞ്ചരത്‌ന കീര്‍ത്തനാലാപനം. വൈകിട്ട് ഏഴിന് ടി എച്ച് സുബ്രഹ്മണ്യത്തിന്റെ വയലിന്‍കച്ചേരി എന്നിവ ഉണ്ടാകും.
ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ചൊവ്വ വൈകിട്ട് 6.30ന് വൈക്കം വിജയലക്ഷ്മിയുടെ ഭക്തിഗാന തരംഗിണി അരങ്ങേറും. രാവിലെ 8.30ന് ശീവേലി, പകല്‍ മൂന്നിന് നൃത്തനൃത്യങ്ങൾ, നാലിന് കൈകൊട്ടിക്കളി, 4.30ന് ഭജൻസ്, വൈകിട്ട് അഞ്ചിന് കച്ചേരി, 5.30ന് നൃത്തം, 6.30ന് കച്ചേരി, 7.30ന് തിരുവാതിരകളി, രാത്രി എട്ടിന് ഭജൻസ്, ഒമ്പതിന് സോപാനസംഗീതം, 9.30ന് നൃത്തം എന്നിവ നടക്കും.







0 comments