Deshabhimani

നാടകമേള സമാപിച്ചു

The drama festival has concluded.

ശ്രുതി പനങ്ങാട് സംഘടിപ്പിച്ച പ്രൊഫഷണൽ നാടകമേള സമാപന സമ്മേളനം സാഹിത്യകാരൻ ടി ഡി രാമകൃഷ്ണൻ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 13, 2026, 02:39 AM | 1 min read

പള്ളുരുത്തി


ശ്രുതി പനങ്ങാട് സംഘടിപ്പിച്ച പ്രൊഫഷണൽ നാടകമേള സമാപിച്ചു. പനങ്ങാട് എസ് എസ് സഭ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം സാഹിത്യകാരൻ ടി ഡി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രുതി പനങ്ങാട് പ്രസിഡന്റ് ടി ആർ രാഹുൽ അധ്യക്ഷനായി. സിനിമാതാരം സാജൻ പള്ളുരുത്തി മുഖ്യാതിഥിയായി. പനങ്ങാട് ഷാജി നെടിയ ചിറയുടെ നാട്ടുവഴിയോരം എന്ന പുസ്തകം ടി ഡി രാമകൃഷ്ണൻ പ്രകാശിപ്പിച്ചു.


കെ എൻ ബാലകൃഷ്ണൻ ആചാരി അനുസ്മരണ പ്രഭാഷണം സിപിഐ എം പള്ളുരുത്തി ഏരിയ സെക്രട്ടറി കെ എസ് രാധാകൃഷ്ണൻ നിർവഹിച്ചു. സോപാന സംഗീതജ്ഞൻ ഏലൂർ ബിജു, പുല്ലാംകുഴൽ വാദനത്തിലെ യുവസന്നിധ്യം നാരായണി മഹാദേവൻ, പരിസ്ഥിതിപ്രവർത്തകൻ രാജു പുതിയേടത്, ആർട്ടിസ്റ്റ് മധു പനങ്ങാട് എന്നിവരെ ആദരിച്ചു.


എം ബി സാജുമോൻ, സി എസ് സഞ്ജയ് കുമാർ, സി വി ഹരീന്ദ്രൻ, കെ പി പ്രദീപ്, എം കെ പ്രസാദ് എന്നിവർ സംസാരിച്ചു. ചേപ്പനം സുഭദ്ര കലാസംഘത്തിന്റെ കൈകൊട്ടിക്കളി, തിരുവനന്തപുരം മലയാള നാടകവേദിയുടെ ഒരു സുന്ദരദിവസം എന്ന നാടകം എന്നിവ അവതരിപ്പിച്ചു. സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് നടത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home