Deshabhimani

ഡൽഹി സമരത്തിന്‌ കലാലയങ്ങളുടെ ഐക്യദാർഢ്യം

Solidarity

സംസ്‌കൃത സർവകലാശാല കാലടി മുഖ്യകേന്ദ്രത്തില്‍ അസോസിയേഷന്‍ ഓഫ് ശ്രീശങ്കരാചാര്യ സംസ്കൃത 
യൂണിവേഴ്സിറ്റി ടീച്ചേഴ്സ് (അസ്യൂട്ട്) നേതൃത്വത്തില്‍ നടന്ന ഐക്യദാർഢ്യസദസ്സ്

വെബ് ഡെസ്ക്

Published on Oct 13, 2026, 03:05 AM | 1 min read

കൊച്ചി


ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ രംഗത്തിറങ്ങിയ യുവതയ്ക്ക്‌ ഐക്യദാർഢ്യവുമായി ക്യാന്പസുകൾ. അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ഐക്യദാർഢ്യസദസ്സുകളും പ്രകടനങ്ങളും സംഘടിപ്പിച്ചു. വിദ്യാർഥികളും യുവജനങ്ങളും അഭിഭാഷകരും പുരോഗമനപ്രസ്ഥാനങ്ങളും സാംസ്‌കാരികപ്രവർത്തകരും അണിനിരന്ന ജനാധിപത്യസംരക്ഷണ സമരം മോദിസർക്കാരിനെ വിറളിപിടിപ്പിച്ചിരിക്കുകയാണ്‌. പൊലീസിനെയും അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ച്‌ വേട്ടയാടിയും വിദ്യാർഥിനികളെ അധിക്ഷേപിച്ചും നിയമവിരുദ്ധ നീക്കമാണ്‌ നടത്തുന്നത്‌. ഇതിനെതിരെ ക്യാന്പസുകൾക്ക്‌ നിശ്ശബ്ദമായിരിക്കാനാകില്ലെന്ന്‌ ആഹ്വാനമായി മാറി ഐക്യദാർഢ്യസദസ്സുകൾ.


ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ സര്‍വകലാശാലകളിലും ഡല്‍ഹി പോരാളികള്‍ക്ക് ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി സംസ്‌കൃത സർവകലാശാല കാലടി മുഖ്യകേന്ദ്രത്തിലും പ്രാദേശിക കേന്ദ്രങ്ങളിലും അസോസിയേഷന്‍ ഓഫ് ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി ടീച്ചേഴ്സ് (അസ്യൂട്ട്) നേതൃത്വത്തില്‍ ഐക്യദാർഢ്യസദസ്സ് നടത്തി. കാലടി മുഖ്യകേന്ദ്രത്തിൽ ഡോ. സുനിൽ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തി. അസ്യൂട്ട് യൂണിറ്റ് സെക്രട്ടറി ഡോ. ആർ ശർമിള, പ്രസിഡന്റ് ഡോ. എം എസ് കവിത, ജനറൽ സെക്രട്ടറി ഡോ. എ യു കിരൺ എന്നിവര്‍ സംസാരിച്ചു.


കൊച്ചി ശാസ്ത്ര സാങ്കേതിക സർകലാശാല അധ്യാപക സംഘടന സംഘടിപ്പച്ച പ്രതിഷേധം കുസാറ്റ് ടീച്ചേഴ്‌സ് അസോസിയേഷൻ സെക്രട്ടറി അരുൺ ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ഡോ. ആൽഡ്രിൻ ആന്റണി, ഡോ. എസ് എം സുനോജ്, ഡോ. എം ജി മനോജ്, ഡോ. അബേഷ് രഘുവരൻ തുടങ്ങിയവർ സംസാരിച്ചു.


ഗവ. കോളേജ് അധ്യാപക സംഘടന എകെജിസിടിയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ കലാലയങ്ങളിലും പ്രതിഷേധസദസ്സ് സംഘടിപ്പിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ സംസ്ഥാന സെക്രട്ടറി ഡോ. എം എസ് മുരളി ഉദ്ഘാടനം ചെയ്തു. ഡോ. ടി വി സുജ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ഡോ. ജൂലിയ ഡേവിഡ്, ട്രഷറര്‍ കെ എ വിനീഷ്, ഡോ. ഷജിലാബീവി, ഡോ. പി എ ജനീഷ്, ഡോ. കെ ഷിജി എന്നിവർ സംസാരിച്ചു. പ്രതിഷേധസദസ്സിന് മുന്നോടിയായി ക്യാമ്പസില്‍ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് എ അജീഷിന്റെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറ ഗവ. കോളേജിലും ഐക്യദാര്‍ഢ്യം നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home