ad
Deshabhimani

കാരംസ് സംസ്ഥാനതല മത്സരത്തിന് തുടക്കമായി

carroms

​നീലീശ്വരം സഹൃദയ ലൈബ്രറി സംഘടിപ്പിച്ച സംസ്ഥാനതല കാരംസ്‌ ടൂർണമെന്റ് 
പറക്കാട്ട് ജ്വല്ലേഴ്സ് മാനേജിങ്‌ ഡയറക്ടർ പ്രീതി പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു​

വെബ് ഡെസ്ക്

Published on Aug 16, 2026, 01:47 AM | 1 min read

കാലടി


മലയാറ്റൂർ നീലീശ്വരം സഹൃദയ കലാവേദി ലൈബ്രറിയുടെ 34–ാ-മത് സംസ്ഥാനതല കാരംസ് ടൂർണമെന്റിന് നടുവട്ടത്ത് തുടക്കമായി.


പറക്കാട്ട് ജ്വല്ലേഴ്‌സ്‌ മാനേജിങ് ഡയറക്ടർ പ്രീതി പ്രകാശ് ഉദ്ഘാടനം ചെയ്തു. സഹൃദയ പ്രസിഡന്റ്‌ ടി എൽ പ്രദീപ് അധ്യക്ഷനായി. കാരംസ് ഡബിൾസ് വിജയികൾക്ക് 17,000 രൂപ ക്യാഷ് അവാർഡും ട്രോഫികളും സമ്മാനിക്കും. സിംഗിൾസ് വിജയികൾക്ക് 10,000 രൂപയും ട്രോഫികളും വിതരണം ചെയ്യും.


25 ഓളം സഹൃദയ ബാലവേദി കൂട്ടുകാരാണ് സംസ്ഥാനതല ടൂർണമെന്റിന്റെ നിയന്ത്രണം. എൻ ഡി ചന്ദ്രബോസ്, പി പി സുരേന്ദ്രൻ, ചീഫ് അന്പയർ പ്രേംലാൽ, പി ഷൈൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home