പരിവാഹനിലെ പ്രശ്നം പരിഹരിക്കുക

പാലക്കാട്
മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹനിലെ പ്രശ്നം പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് യൂസ്‌ഡ് വെഹിക്കിൾ ഡീലേഴ്‌സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്‌തു. ഭാരവാഹികളുടെ മക്കൾക്കുള്ള ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് വിതരണവും ജീവകാരുണ്യനിധി വിതരണവും മുതിർന്ന അംഗങ്ങളെ ആദരിക്കലും മന്ത്രി നിർവഹിച്ചു. രമേഷ് പിഷാരടി എംഎൽഎ സ്ഥിരമായ മന്ദിരത്തിനുള്ള ധനശേഖരണാർഥം നടത്തിയ പ്രൈസ് കൂപ്പൺ നറുക്കെടുപ്പ് ഉദ്‌ഘാടനം ചെയ്‌തു. തമിഴ്നാട് ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി എൻ ശിവകുമാർ മുഖ്യാതിഥിയായി. സംസ്ഥാന പ്രസിഡന്റ് സിദ്ദിക്ക് മാളിയേക്കൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ ശിവദാസൻ (ചമ്മയം രാജൻ) അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അംബു രാജാക്കാട് റിപ്പോർട്ടും കെ ശ്രീജിത്ത് കണക്കും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ സലീം മറ്റത്തൂർ, ജില്ലാ രക്ഷാധികാരി കാജാഹുസൈൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജാഫർ ഒറ്റപ്പാലം, ഫൈസൽ പട്ടാമ്പി എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം ശിവകുമാർ സ്വാഗതവും സ്വാഗതസംഘം കൺവീനർ കെ വിജയൻ നന്ദിയും പറഞ്ഞു. ഓൾ കേരള വർക്‌ഷോപ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി നസീർ കള്ളിക്കാട് ‘യൂസ്ഡ് വാഹന വ്യാപാരവും വർക്‌ഷോപ് മേഖലയും’ വിഷയത്തിലും സംസ്ഥാന വൈസ് പ്രസിഡന്റ് എൻ മണികണ്ഠൻ ‘യൂസ്‌ഡ് വാഹനരംഗത്തെ ഓൺലൈൻ വ്യാപാരം’ എന്ന വിഷയത്തിലും സംസാരിച്ചു.










0 comments