ad
Deshabhimani

‘ഋതുക്കളെ തോൽപ്പിച്ച മരം’ ഇന്ന്‌ പ്രകാശിപ്പിക്കും

'ഋതുക്കളെ തോൽപ്പിച്ച മരം' -പുസ്തകത്തിന്റെ കവർ ചിത്രം
വെബ് ഡെസ്ക്

Published on Aug 16, 2026, 12:36 AM | 1 min read

ഒറ്റപ്പാലം

എൻഎസ്എസ് കോളേജ് റിട്ട. പ്രൊഫ. ആർ ഗോവിന്ദൻകുട്ടി കർത്തയുടെ ജീവിതവും കാലവും അടയാളപ്പെടുത്തുന്ന ‘ഋതുക്കളെ തോൽപ്പിച്ച മരം’ പുസ്തകം ഞായർ പകൽ രണ്ടിന് പിഷാരഡി ഓഡിറ്റോറിയത്തിൽ പ്രകാശനം നടത്തും. കർത്തയിൽനിന്ന് പഠിക്കുകയും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുകയും ചെയ്ത 50 പേരുടെ ഓർമകളും അനുഭവങ്ങളുമാണ് പുസ്തകത്തിന്റെ സവിശേഷത. ആലപ്പുഴയിലെ ചേർത്തലയിൽനിന്ന് ഒറ്റപ്പാലത്തെത്തി നിരവധി തലമുറകളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ അധ്യാപകനാണ് കർത്ത. വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിലും കരിയർ രൂപീകരണത്തിലും ജീവിതത്തിലെ നിർണായകഘട്ടങ്ങളിലും കർത്താ നൽകിയ മാർഗനിർദേശങ്ങളും ഈ പുസ്തകത്തിന്റെ പ്രധാന പ്രമേയങ്ങളിലൊന്നാണ്. സിനിമാ സംവിധായകൻ ലാൽ ജോസ്, പി ശ്രീരാമകൃഷ്ണൻ, എം ബി രാജേഷ് തുടങ്ങി നിരവധി പ്രമുഖർ ഇതിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home