ad
Deshabhimani

സ്വാതന്ത്ര്യദിനം ആഘോഷിച്ച് നാട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 16, 2026, 12:43 AM | 2 min read

ഒറ്റപ്പാലം

റവന്യു ഡിവിഷൻ ആസ്ഥാനമായ ഒറ്റപ്പാലത്ത് സ്വാതന്ത്ര്യ ദിനമാഘോഷിച്ചു. സബ് കലക്ടർ അൻജീത് സിങ് പതാക ഉയർത്തി. കേണൽ ടി രാംകുമാർ, കേണൽ രജിത് ആർ ഉണ്ണി, എക്സ് ഹവീൽദാർ സി കെ യൂസഫ്, എക്സ് ഹവീൽദാർ സി കെ അൻവർ സാദിഖ് എന്നിവരെ ആദരിച്ചു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ സുരേഷ്, ഒറ്റപ്പാലം നഗരസഭയിൽ ചെയർപേഴ്സൺ എം കെ ജയസുധ, ഷൊർണൂർ നഗരസഭയിൽ ചെയർപേഴ്സൺ പി നിർമല, വാണിയം പഞ്ചായത്തിൽ പ്രസിഡന്റ്‌ കെ ശ്രീജ, അനങ്ങനടി പഞ്ചായത്തിൽ പ്രസിഡന്റ്‌ ഉഷ ഉദയകുമാർ, അമ്പലപ്പാറ പഞ്ചായത്തിൽ പ്രസിഡന്റ്‌ കെ രാധാകൃഷ്‌ണൻ, മണ്ണൂർ പഞ്ചായത്തിൽ പ്രസിഡന്റ്‌ ടി ആർ ശശി, ലെക്കിടി – പേരൂർ പഞ്ചായത്തിൽ പ്രസിഡന്റ്‌ പി കെ ചിത്ര എന്നിവർ പതാക ഉയർത്തി. ഒറ്റപ്പാലം അർബൻ ബാങ്കിന്റെ ഹെഡ് ഓഫീസിൽ ബാങ്ക് പ്രൊഫഷണൽ ഡയറക്ടർ പി കെ ഗംഗാധരൻ പതാക ഉയർത്തി. ഹെഡ് ഓഫ് ഇന്റേർണൽ ഓഡിറ്റർ എസ് സഞ്ജീവ്, മെയിൻ ബ്രാഞ്ച് മാനേജർ ടി ചന്ദ്രൻ, അക്കൗണ്ട്സ് മാനേജർ എ പി ഷാനാസ് എന്നിവർ പങ്കെടുത്തു. ഷൊർണൂർ കല്ലിപ്പാടം ആരിയഞ്ചിറ യുപി സ്‌കൂളിൽ പ്രധാനാധ്യാപിക പി പി ചന്ദ്രിക, സൗത്ത് പനമണ്ണ പൊതുജന വായനശാലയിൽ പ്രസിഡന്റ്‌ എ സതീഷ്കുമാർ, പത്തിരിപ്പാല മൗണ്ട്സീന ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിൽ മൗണ്ട്സീന മാനേജ്മെന്റ് കമ്മിറ്റി അംഗം ഷംസുദ്ദീൻ പത്തിരിപ്പാല എന്നിവർ പതാക ഉയർത്തി. ഒറ്റപ്പാലം പോസ്റ്റൽ ഡിവിഷൻ "ഹർഗർ തിരംഗാ പതാക ജാഥ നടത്തി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി ആര്‍ കുഞ്ഞുണ്ണി ദേശീയപതാക ഉയര്‍ത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷക്കീന അക്ബര്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാവ മാളിയേക്കല്‍, യു ടി താഹിര്‍, സൗമ്യ, ഗോപാലകൃഷ്ണന്‍, സെക്രട്ടറി കെ കെ ചന്ദ്രദാസ് എന്നിവർ സംസാരിച്ചു. ​പെരുമണ്ണൂർ ചൈതന്യ വായനശാല സ്വാതന്ത്ര്യദിനത്തിൽ വിദ്യാർഥികൾക്കായി സെമിനാർ, ക്വിസ് എന്നിവ സംഘടിപ്പിച്ചു. യുവ എഴുത്തുകാരൻ കെ സിദ്ധാർഥ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. പി അനീഷ് അധ്യക്ഷനായി. ഡോ. ഇ എൻ ഉണ്ണികൃഷ്ണൻ, ഇ കെ മണികണ്ഠൻ, ലൈബ്രേറിയൻ സുനിത, വനിതാ ലൈബ്രേറിയൻ സുധ എന്നിവർ സംസാരിച്ചു. ക്വിസ് വിജയികൾക്ക്‌ സിദ്ധാർഥ് കൃഷ്ണ സമ്മാനം നൽകി. കിഴക്കേ കോടനാട് ഭാവന ലൈബ്രറി ആൻഡ്‌ തിയറ്റേഴ്‌സിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പഞ്ചായത്ത് അംഗം ദയാനന്ദൻ പതാക ഉയർത്തി. സാഹിത്യകാരൻ രാജൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികൾക്ക്‌ ക്വിസ് മത്സരവും നടന്നു. ആലൂർ യുവജന വായനശാലയിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഡോ. സി പി ചിത്രഭാനു പ്രഭാഷണം നടത്തി. 85 വയസ്സ് പൂർത്തീകരിച്ചവരെ ആദരിച്ചു. വയോജനവേദി പ്രസിഡന്റ്‌ പി വി മുഹമ്മദാലി അധ്യക്ഷനായി. വായനശാലാ സെക്രട്ടറി വി പി ജയപ്രകാശ്, കെ രാമചന്ദ്രൻ, സി പി ജലീൽ എന്നിവർ സംസാരിച്ചു. തോൽപ്പാവക്കൂത്ത് 
അവതരിപ്പിച്ചു ഒറ്റപ്പാലം ഒറ്റപ്പാലം അമൃത വിദ്യാലയത്തിലെ വിദ്യാർഥികൾക്കായി പ്രത്യേക തോൽപ്പാവക്കൂത്ത് അവതരിപ്പിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്സ്, മിനിസ്ട്രി ഓഫ് കൾച്ചർ, തോൽപ്പാവക്കൂത്ത് സംഘം എന്നിവർ ചേർന്നാണ്‌ പരിപാടി നടത്തിയത്‌. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം തോൽപ്പാവക്കൂത്തിന്റെ സവിശേഷമായ അവതരണരീതിയിലൂടെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. വാണിയംകുളം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ടിആർകെ സ്കൂളിൽ പ്രധാനാധ്യാപകൻ സി കലാധരൻ, കണ്ണിയംപുറം ലൈബ്രറി ആൻഡ് റീഡിങ് റൂമിൽ പ്രസിഡന്റ് കെ കെ രാമകൃഷ്ണൻ, തോട്ടക്കര കൈരളി റസിഡന്റ്‌സ് അസോസിയേഷനിൽ പ്രസിഡന്റ് എം അനിൽ എന്നിവർ പതാക ഉയർത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home