ad
Deshabhimani

വാഗമൺ ചോറ്റുപാറയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Waterfalls
വെബ് ഡെസ്ക്

Published on Aug 16, 2026, 06:13 PM | 1 min read

ഏലപ്പാറ: ഇടുക്കി വാഗമണ്ണിന് സമീപം ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കോട്ടയം ചങ്ങനാശ്ശേരി കുറിച്ചി പുതുപ്പറമ്പിൽ പ്രകാശന്റെ മകൻ പ്രത്യാശ് (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. വാഗമൺ ചോറ്റുപാറയിലെ ലസി റിട്രീറ്റ്' റിസോർട്ടിൽ ശനിയാഴ്ച സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു പ്രത്യാശ്. ഞായറാഴ്ച രാവിലെ 9 45-ഓടെ സമീപത്തെ തോട്ടിൽ കുളിക്കാനിറങ്ങിയ പ്രത്യാശ് വെള്ളത്തിൽ താഴുകയായിരുന്നു.


ഒപ്പമുണ്ടായിരുന്നവർ ബഹളം വെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി. ഉടൻ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും യുവാവ് ചെളിയിൽ താഴ്ന്നുപോയതിനാൽ രക്ഷപ്പെടുത്താനായില്ല. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. വാഗമൺപൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home