അട്ടപ്പാടിക്ക് അഭിമാനം

ചുള്ളിക്കമ്പുമായി കാട്ടാനയെ നേരിടുന്ന ഭരതൻ
അഗളി
എം ഭരതൻഅട്ടപ്പാടിയിൽ എവിടെ കാട്ടുമൃഗങ്ങൾ ഇറങ്ങിയാലും അതിനെ തുരത്താനെത്തുന്ന വനം ആർആർടിയുടെ മുൻ നിരയിൽ അഗളി റേഞ്ചിലെ അസി. ബീറ്റ് ഫോറസ്റ്റർ എം ഭരതനുണ്ടാകും ചങ്കുറപ്പോടെ. കാട്ടുമൃഗങ്ങളെ നേരിടാനുള്ള മികവിന്റെ അംഗീകാരമാണ് മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അർഹനാക്കിയത്. നാട്ടിലിറങ്ങുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്താൻ ഭരതനുണ്ടേൽ നിഷ്‌പ്രയാസം സാധിക്കുമെന്ന് നാട്ടുകാർ പറയുന്നു. പാമ്പുകളെ പിടിക്കുന്നതിലും പ്രത്യേക വൈദഗ്ധ്യം നേടിയിട്ടുണ്ട്. അഹാഡ്-സിൽ ഡ്രൈവറായിരുന്ന ഭരതന് 2013ലാണ് വനംവകുപ്പിൽ നിയമനം ലഭിക്കുന്നത്. അഗളി ചിറ്റൂർ കട്ടേക്കാട് കൊച്ചുമഠത്തിൽ പരമേശ്വരന്റെയും മല്ലികയുടെയും മകനാണ്. ഭാര്യ: സൗമ്യ. മക്കൾ: ഗായത്രി, അരവിന്ദ് മീനാക്ഷി. അഗളി റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ എൻ തോമസിനും അട്ടപ്പാടിയിൽനിന്ന് മെഡൽ ലഭിച്ചിട്ടുണ്ട്.










0 comments